ADVERTISEMENT

ആഗ്രഹങ്ങൾ മനസ്സിൽ വെച്ച് പൂട്ടാൻ ഉള്ളതല്ല അതൊക്കെ സാധിച്ചെടുക്കാൻ ഉള്ളതാണ് എന്ന് തെളിയിച്ച 2 മനുഷ്യരാണ് വിജയനും ഭാര്യ മോഹനയും. ഉലക സഞ്ചാരികളായ ഈ ദമ്പതികളെ അറിയാത്ത യാത്ര പ്രേമികൾ ഉണ്ടാകില്ല. ചായക്കട നടത്തുന്ന വിജയനും മോഹനയും ഈ കാലത്തിനിടയ്ക്ക് 25 രാജ്യങ്ങൾ സന്ദർശിച്ചു. ബാങ്കിൽ നിന്നും ലോൺ എടുത്തും സ്വർണം പണയം വച്ചും വീടിന്റെ ആധാരം പണയത്തിലാക്കിയും ഒക്കെ ആയിരുന്നു ഇവരുടെ യാത്രകൾ. എങ്കിലും അതിൽ ഒന്നും അവർക്ക് പരാതിയോ പരിഭവമോ ഇല്ല. ലോകം കാണാൻ ഉള്ളതാണ് അത് കണ്ടു തന്നെ അറിയണം ഇതാണ് വിജയന്റെ നിലപാട്. ആ നിലപാടിൽ ഉറച്ചു നിൽക്കുന്ന വിജയനേയും ഭാര്യയേയും കൂടിക്കാഴ്ച നടത്തി മോഹൻലാൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇരുവരെയും കണ്ട സന്തോഷം മോഹൻലാൽ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവയ്ക്കുന്നുണ്ട്. അവർ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് താൻ സന്തോഷവാനാണെന്നും ആർക്കും പ്രചോദനമാകുന്ന ജീവിതമാണ് ഇവരുടേതെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.മോഹൻലാലിന്റെ വാക്കുകൾ ശരിയാണ്, ഏതു മനുഷ്യനും പ്രചോദനമാകുന്ന ജീവിതമാണ് ഈ ദമ്പതികളുടെ. തന്നെക്കൊണ്ടാവില്ല എന്ന് കരുതി മാറ്റി വയ്ക്കുന്ന സ്വന്തം സ്വപ്നങ്ങളെ ഉള്ളിലാക്കി പറന്നുയരാൻ ആണ് പക്ഷേ വിജയനും ഭാര്യയ്ക്കും ഇഷ്ടം.

vijayan-mohana

ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന വിജയന്റെ ആഗ്രഹമാണ് ഇപ്പോൾ 25 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നത്. ലോകം കണ്ടുതന്നെ അറിയണം എന്നാണ് വിജയൻ പറയുന്നത്. അത് നേരിട്ട് കാണുന്നതും പറഞ്ഞറിയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.നേരിട്ട് കാണുമ്പോൾ മാത്രമാണ് നമുക്ക് അതിൻറെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ആവുക എന്നും ഇരുവരും പറയുന്നു. 

ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകൾ കണ്ടു മതിമറന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണുന്നവരിൽ വിസ്മയത്തോടൊപ്പം പ്രോചോദനവുമാണ്.

സഞ്ചാരം ഒരു ഹരമാണ്. കാണുക എന്നുള്ളതാണ് പ്രധാനം. മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതിൽ വലിയ രസമൊന്നുമില്ല. എനിക്കു പോയി എന്റെ കണ്ണുകള്‍ കൊണ്ടു കാണണം. ഒരു ചിന്താഗതിയാണ് വിജയനെയും ഭാര്യയെയും ഈ രാജ്യങ്ങൾ ഒക്കെയും സന്ദർശിക്കാൻ പ്രേരിപ്പിച്ചത്. തങ്ങളുടെ ലിസ്റ്റിൽ കാണാൻ രാജ്യങ്ങൾ ഏറെ ഉണ്ടെന്നും വരുംകാലങ്ങളിൽ അവിടെയൊക്കെ പോകുമെന്നും ഇവർ പറയുന്നു. ആ ആഗ്രഹങ്ങൾ ഒക്കെ സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com