sections
MORE

കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും: കുമരകത്ത് അടിപൊളി പാക്കേജുമായി തറവാട്

tharavadu-heritage-home-1
SHARE

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് കുമരകം. വിദേശീയരും സ്വദേശീയരും അവധിക്കാലം ആഘോഷമാക്കുവാനായി കുമരകത്തേക്ക് എത്താറുണ്ട്. പ്രകൃതിയുടെ പൂർണ സൗന്ദര്യം ആസ്വദിക്കുവാനും ഇതിലും മികച്ചയിടം വേറെ കാണില്ല. കായലും പാടങ്ങളും നിറഞ്ഞ, ആരെയും വശീകരിക്കുന്ന കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. കാഴ്ചകൾ മാത്രമല്ല പ്രകൃതിയുടെ കാഴ്ചകൾ കണ്ട് ആധുനിക സൗകര്യത്തിൽ താമസിക്കുവാനുള്ള റിസോർട്ടുകളും കുമരകത്തുണ്ട്. വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും ഒട്ടും നഷ്ടമാകാത്ത കേരളത്തിന്റെ പാരമ്പര്യവും കോർത്തിണക്കിയ തറവാട് ഹെറിറ്റേജ് ഹോം ആരെയും ആകർഷിക്കും. കുടുംബസംഗമത്തിനും കോളേജുകളിലെ റീയൂണിയനുമൊക്കെയായി മിക്കവരും തറവാട് ഹെറിറ്റേജ് ഹോമിലേക്ക് എത്തിച്ചേരാറുണ്ട്.

Tharavadu-Heritage-Home

തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രൻ പാക്കേജ്

സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ട് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിക്കാലത്ത് കുടുംബസമേതം ഒരു രാത്രി കുറഞ്ഞ ചെലവിൽ തറവാട് ഹെറിറ്റേജ് ഹോമിൽ കഴിയാം. രണ്ടു മുതിർന്നവരും ഏഴുവയസ്സിനു താഴെയുള്ള കുട്ടികളും അടങ്ങുന്ന ഇൗ പാക്കേജിന് 4950 രൂപയാണ് ഇൗടാക്കുന്നത്. ഹെറിറ്റേജ എസി മുറിയിൽ എക്സ്ട്രാ ബെഡും നൽകുന്നുണ്ട്. ഉച്ചക്ക് രുചിയൂറും കപ്പയും മീൻകറിയും ഉൾപ്പടെ ഫ്രൈ‍ഡ് റൈസും ചില്ലിചിക്കനും ഉണ്ടാകും. വൈകുന്നേരം പൊറോട്ടയും ചിക്കനും കൂടാതെ കഞ്ഞിയും പയറും വിളമ്പും. നോൺവെജ് കഴിക്കാത്തവർക്കായി വെജിറ്റേറിയൻ വിഭവങ്ങളും തയാറാണ്.കായൽ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടു കുടുംബസമേതം ശിക്കാര ബോട്ടില്‍ സൗജന്യമായി തന്നെ ഒരു മണിക്കൂര്‍ കറങ്ങാം. സ്വിമ്മിങ് പൂളും ഉപയോഗിക്കാം.

tharavadu-heritage-home-2

750 രൂപയുടെ അടിപൊളി പാക്കേജ്

THARAVADU-01

കുമരകത്തെ കാഴ്ചകൾ കാണാനും കായൽയാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കിയിരിക്കുന്നത്. 750 രൂപ മുടക്കിയാൽ വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാര ബോട്ടിങ് (കായൽ കാഴ്ചകൾ കാണാൻ), കേരള നോൺവെജ് മീൽസ് അല്ലെങ്കിൽ മലബാർ ചിക്കൻ ദം ബിരിയാണി, സ്വിമ്മിങ് പൂൾ, സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനും രണ്ടു മുറികൾ, വൈകുന്നേരം ചായയും സ്നാക്സും എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് തറവാട്ടിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേർ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫർ. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് പാക്കേജിന്റെ സമയപരിധി.

ഗ്രൂപ്പ് പാക്കേജും താമസവും

THARAVADU-02

സുഹൃത്തുക്കൾ ഒരുമിച്ച് ഒരു രാത്രി ചെലവിടാൻ ആഗ്രഹിക്കുന്നുണ്ടോ? കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോമിലേക്ക് പോരൂ. പത്തുപേരടങ്ങുന്ന ഗ്രൂപ്പിന് കുറഞ്ഞ ചെലവിൽ ഒരു രാത്രി സുഹൃത്തുക്കൾ ഒത്തൊരുമിച്ച് അടിച്ച്പൊളിച്ച് കഴിയാം. ഉച്ചക്ക് 12 മണിക്ക് ചെക്ക് ഇൻ ചെയ്താൽ വിഭവസമൃദ്ധമായ ഉൗണ് ഉൾപ്പെടെ വൈകുന്നേരത്തെ ഡിന്നറും പിറ്റേന്ന് രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് മടങ്ങാം. കൂടാതെ രണ്ടു മണിക്കൂർ ശിക്കാര ബോട്ടിലൂടെ കായൽ സൗന്ദര്യം ആസ്വദിക്കുവാനുള്ള അവസരവുമുണ്ട്. സൗജന്യമായി സ്വിമിങ്പൂളും ഉപയോഗിക്കാം. ഒരാൾക്ക് 1650 രൂപയാണ് ഇൗ പാക്കേജ് ഇൗടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :9446503632 , 9447152447

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA