ഓറിയോയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നസ്രിയ പോയത് തേക്കടിയിലോ?

nazria-travel
SHARE

നസ്രിയയുടെ പ്രിയപ്പെട്ട നായക്കുട്ടിയാണ് ഓറിയോ. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഓറിയോക്കൊപ്പം ഉള്ള ചിത്രങ്ങൾ നസ്രിയ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഭര്‍ത്താവ് ഫഹദ് ഫാസില്‍ സമ്മാനമായി നല്‍കിയ ഈ നായക്കുട്ടി നസ്രിയക്ക് ജീവനാണ്. സ്വന്തം ലോക്കറ്റില്‍ ഫഹദിന്‍റെ പേരിനൊപ്പം ഓറിയോ എന്ന പേരും ചേര്‍ക്കണം എന്നുണ്ടെങ്കില്‍ എത്രത്തോളം സ്നേഹമാണ് നസ്രിയക്ക് ഉള്ളതെന്ന് ഊഹിക്കാമല്ലോ.

View this post on Instagram

🖤

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഓറിയോയുടെ അഞ്ചാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. ലോകത്തിലെ തന്‍റെ ഏറ്റവും 'ബെസ്റ്റ് ഗുഡ് ബോയ്‌' ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നാണ് നസ്രിയ കുറിച്ചത്. ഓറിയോയെ സന്തോഷവാനാക്കാന്‍ താന്‍ എന്തും ചെയ്യുമെന്നും നസ്രിയ പറയുന്നു. ജീവിതകാലം മുഴുവന്‍ താന്‍ ഓറിയോയെ സ്നേഹിക്കുമെന്നും നസ്രിയ കുറിക്കുന്നു.

തേക്കടിയിലെ ഹില്‍സ് ആന്‍ഡ്‌ ഹ്യൂസില്‍ നിന്നും ഓറിയോക്ക് ഒപ്പമുള്ള ചിത്രവും നസ്രിയ പങ്കു വച്ചിട്ടുണ്ട്. കുമളിയിലാണ് മനോഹരമായ ഈ റിസോര്‍ട്ട് ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും 700 കിലോമീറ്റര്‍ ഉയരെ മനോഹരമായ പര്‍വതനിരകളുടെയും താഴ്‍‍വാരങ്ങളുടെ കാഴ്ചകളും മനോഹരമായ കാലാവസ്ഥയുമെല്ലാം കൂടി ചേര്‍ന്ന് സുന്ദരമായ അനുഭവം നല്‍കുന്ന താമസമാണ് ഇവിടത്തേത്. 

തണുത്ത കാലാവസ്ഥയും വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലെ സുഗന്ധവ്യഞ്ജന തോട്ടങ്ങളും പഴയ ബംഗ്ലാവുകളും പരമ്പരാഗത ഭക്ഷണവും വന്യജീവികളോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും എല്ലാം കൂടി ചേര്‍ന്ന് സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്ന ഇടം കൂടിയാണ് തേക്കടി.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA