ADVERTISEMENT

കഴിഞ്ഞ വർഷങ്ങളിലെ അപ്രതീക്ഷിതമായി ഉണ്ടായ പേമാരിയും പ്രളയവും ടൂറിസം മേഖലയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ പുറത്തു വരുന്നത് കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായ കണക്കുകളാണ്. 2019ൽ കേരളത്തിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി.ഏകദേശം 1.96 കോടി സന്ദർശകർ കഴിഞ്ഞ വർഷം സംസ്ഥാനത്തു എത്തി എന്ന് കണക്കാക്കപ്പെടുന്നു. 24 വർഷത്തിനുള്ളിലെ റെക്കോർഡ് വളർച്ചാ നിരക്കാണിത്. ടൂറിസം മേഖലയെ കുറിച്ചുള്ള ആശങ്കകൾ ഇതോടെ ഒഴിഞ്ഞു പോകുന്നു.

17.2 ശതമാനം വർധനവാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 1.89 കോടി സ്വദേശികളും 11.89 ലക്ഷം വിദേശികളും 2019 ൽ കേരളം സന്ദർശിച്ചു.

2018 ലേതിൽ നിന്നും അഭൂതപൂർവമായ മുന്നേറ്റമാണ് കഴിഞ്ഞ വർഷം കേരള ടൂറിസം മേഖല കൈവരിച്ചിരിക്കുന്നത്. മെയ്‌ 2019 മുതൽ കൂടുതൽ സഞ്ചാരികൾ കടന്നു വരികയും വർഷാവസാനം വരെ അതു നീളുകയും ചെയ്തിരുന്നു. 1996 നു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. "ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. "ഈ വർഷവും ഗണ്യമായ വർദ്ധനവ് ഉണ്ടാകും എന്നിരിക്കിലും കൊറോണ വൈറസ് ഭീതി പടർന്നു പിടിച്ചത് ആശങ്ക ജനിപ്പിക്കുന്നു "അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളമാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിചത്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ തൊട്ടു പിന്നാലെയും. മുൻവർഷങ്ങളെ അപേക്ഷിച്ചു സ്വദേശികളായ ടൂറിസ്റ്റുകളുടെ വർധിച്ച വരവ് കൂടുതൽ ശ്രദ്ധേയമാണ്. ഏകദേശം 27ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com