ഇതായിരുന്നു ടോവിനോയുടെ വനിതാദിനം; ഭാര്യക്കും കുഞ്ഞിനുമൊപ്പം അതിരപ്പിള്ളിയിൽ

Mail This Article
ഈ വനിതാദിനത്തില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം അതിരപ്പിള്ളിയിലേക്ക് നടത്തിയ ഫാമിലി ട്രിപ്പിന്‍റെ ഫോട്ടോ പങ്കു വച്ചിരിക്കുകയാണ് നടന്‍ ടോവിനോ തോമസ്. ആതിരപ്പള്ളിയിലെ റെയിന്‍ഫോറസ്റ്റ് ബോട്ടിക് റിസോര്‍ട്ടില്‍ നിന്നും മകള്‍ ഇസയുടെ ചിത്രവും ടോവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പാര്‍ മാനുമായി 'സംസാരിക്കുന്ന' മകളുടെ ചിത്രമാണ് ടോവിനോ പങ്കുവച്ചിരിക്കുന്നത്.
അതിരപ്പള്ളിയിലെത്തുന്ന സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്ന താമസസ്ഥലമാണ് റെയിന്‍ഫോറസ്റ്റ് ബോട്ടിക് റിസോര്‍ട്ട്. മഴക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം തന്നെ സഞ്ചാരികള്‍ക്കായി ആവേശകരമായ അനുഭവങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ഫാള്‍ ട്രെക്ക്, ഫോറസ്റ്റ് വാക്ക്, സൈക്ലിങ്, ബേഡ് വാച്ചിങ്, വാട്ടര്‍ഫാള്‍ ഹോപ്പിംഗ്, കയാക്കിങ് മുതലായവ അവയില്‍ ചിലത് മാത്രം.

ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ഏറ്റവും അടുത്തുള്ള റിസോർട്ടാണ് റെയിൻ ഫോറസ്റ്റ്. ഷോളയാർ ചെക്ക് പോസ്റ്റിനെതിർവശത്തേക്ക് തിരിഞ്ഞാൽ കല്ലുകൾ പാകിയ വഴിയിലൂടെ ഇറക്കമിറങ്ങിച്ചെല്ലുന്നത് റിസോർട്ടിന്റെ റിസപ്ഷനിലേക്കാണ്. എന്തെങ്കിലും ചോദിക്കാനായുന്നതിനു മുൻപ് വലതു വശത്തു കാണുന്ന കാഴ്ച നിങ്ങളെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ചേക്കും. കുത്തനെയുള്ള രണ്ടു കല്ലുകൾക്കിടയിലൂടെയൊഴുകി വരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പ്രകമ്പനം നിങ്ങളുടെ ഹൃദയത്തിൽ അലകളുയർത്താതിരിക്കില്ല. വെള്ളച്ചാട്ടം ഇത്രയും അടുത്തു നിന്നു കാണാൻ പറ്റുന്നു എന്നതുതന്നെയാണ് ഈ റിസോർട്ടിന്റെ ഒരു പ്രത്യേകത. റിസപ്ഷനോടു ചേർന്നു പുൽത്തകിടിയിലേക്കു തുറക്കുന്ന തരത്തിലാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. പച്ചപ്പുൽത്തകിടിയിൽ ഇളം കാറ്റിൽ നുരഞ്ഞൊഴുകുന്ന വെൺപാതയുടെ മനോഹാരിത കണ്ട് പ്രഭാതങ്ങളിൽ ഒരു കപ്പു കാപ്പി നുണയുന്നത് ഒരനുഭവമാകുമെന്നുറപ്പ്. വൈകുന്നേരം നിലാവെട്ടത്തിൽ ഇഷ്ടഭക്ഷണവുമായി മെല്ലെ ആസ്വദിക്കുന്നതും മറക്കാനാകാത്ത ഓർമയാകും.
ആദിവാസികളുടെ പാചകരീതി ഉപയോഗിച്ചുണ്ടാക്കുന്ന കിടുക്കന്‍ ഭക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നല്ല ആവി പറക്കുന്ന കപ്പയും പിടക്കുന്ന മീന്‍ കൊണ്ട് ഉണ്ടാക്കിയ ഫ്രഷ് കറിയും ചേര്‍ത്ത് ഒരു പിടിയങ്ങു പിടിക്കാം. ഇതാണ് ഇവിടുത്തെ ഹൈലൈറ്റ്.

മിന്നാമിന്നികളുടെ പ്രജനന സമയത്ത് ഇവിടെ വന്നാല്‍ കാണാവുന്ന കാഴ്ച അതിമനോഹരമായിരിക്കും. ആയിരക്കണക്കിന് മിന്നാമിന്നികള്‍ പച്ചവെളിച്ചം തെളിച്ചു കൊണ്ട് അന്തരീക്ഷത്തിലൂടെ പാറിപ്പറന്നു നടക്കുന്നത് ആലോചിച്ചു നോക്കൂ! മനോഹരമായ ഒരു റൊമാന്റിക് സായാഹ്നം പങ്കിടാന്‍ അതില്‍ക്കൂടുതല്‍ എന്ത് വേണം!
മരത്തിനു മുകളില്‍ നിര്‍മിച്ച വീടാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്നതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി. മരത്തിന്‍റെ വളര്‍ച്ചയെ ബാധിക്കാത്ത രീതിയില്‍ തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതിന്‍റെ മുകളില്‍ നിന്ന് കാണാനാവുന്ന വെള്ളച്ചാട്ടത്തിന്‍റെയും കാടിന്‍റെയും കാഴ്ച മനോഹരമാണ്.