വയനാടിനെക്കുറിച്ച് ചില അപൂര്‍വ്വ സത്യങ്ങള്‍!

SHARE

ജൈവവൈവിധ്യം നിറഞ്ഞൊഴുകുന്ന അതിമനോഹരമായ പ്രദേശങ്ങളും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സുഖകരമായ കാലാവസ്ഥയുമെല്ലാമാണ് വയനാടിന്റെ പ്രധാന ആകർഷണങ്ങൾ. ബെംഗളൂരൂ, മൈസൂര്‍, ചെന്നൈ, കൊച്ചി മുതലായ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ് എന്നതു കൊണ്ടു തന്നെ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും സഞ്ചാരികള്‍ പലപ്പോഴും ഇടത്താവളമായി തെരഞ്ഞെടുക്കുന്നതും വയനാടാണ്.

വയനാടിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ട ചില സത്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

തണുത്ത കാലാവസ്ഥയും പച്ചപ്പും കാരണം പലപ്പോഴും വയനാടിനെ 'കേരളത്തിന്‍റെ ഊട്ടി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. എടക്കൽ ഗുഹ, കാന്തൻപാറ വെള്ളച്ചാട്ടം, കാരാപ്പുഴ അണക്കെട്ട്, കിടങ്ങനാട് ബസ്തി, കുറുവദ്വീപ്, കായക്കുന്ന്, ചങ്ങലമരം, ചെമ്പ്ര കൊടുമുടി, തിരുനെല്ലിക്ഷേത്രം, പഴശ്ശിരാജ സ്മാരകം, പക്ഷിപാതാളം, പൂക്കോട് തടാകം, ബത്തേരി ജൈനക്ഷേത്രം, ബാണാസുര സാഗർ അണക്കെട്ട്, ബ്രഹ്മഗിരി മലനിരകൾ, മീന്മുട്ടി വെള്ളച്ചാട്ടം, മുത്തങ്ങ, വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, കർളാട് തടാകം, തോൽപ്പെട്ടി വന്യ ജീവി സങ്കേതം, ആറാട്ടുപാറ, കൊളഗപ്പാറ, ഫാന്റം റോക്ക്, കുറുമ്പാല കോട്ട എന്നിങ്ങനെ ഇവിടെ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനായി ഒരുപാട് സ്ഥലങ്ങളുണ്ട്.

കണ്ണാടി അമ്പലം 

കേരളത്തിലെ ആദ്യ കണ്ണാടി അമ്പലം ഉള്ള സ്ഥലമാണ് വയനാട്. വൈത്തിരി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഇത് ജൈനക്ഷേത്രമാണ്. പാര്‍ശ്വനാഥനാണ് പ്രതിഷ്ഠ. കല്‍പ്പറ്റയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

ലവ കുശ ക്ഷേത്രം 

കേരളത്തിലെ ഏക ലവ കുശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ പുല്‍പ്പള്ളിയിലാണ്. സീതാദേവി ഒരിക്കല്‍ താമസിച്ചു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം 'സീത ലവ കുശ ക്ഷേത്രം' എന്നും അറിയപ്പെടുന്നു.

ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഉപേക്ഷിച്ചപ്പോള്‍  സീതാദേവി പുൽപ്പള്ളിയിൽ എത്തിച്ചേർന്നുവെന്നും വാല്മീകി മഹർഷി കണ്ടെത്തിയെന്നും തുടര്‍ന്ന് ദേവി ലവ - കുശന്മാർക്ക് വാല്മീകി ആ ശ്രമത്തിൽ വച്ച് ജന്മം നൽകിയെന്നുമാണ് വിശ്വാസം. ആശ്രമക്കൊല്ലിയെന്ന സ്ഥലത്ത് ഇന്നും ആ ആശ്രമമുണ്ട്.

edakkal-cave

വയനാട് ജില്ലയിലെ മാനന്തവാടിയിലുള്ള ചന്ദനത്തോട് എന്ന സ്ഥലത്താണ്  പൈന്‍ വനം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഇതിനുള്ളിലേക്ക് ട്രെക്കിംഗ് നടത്താവുന്നതാണ്.

kuruva-island

ഇന്ത്യയിലെ ഏക പ്രകൃതിദത്ത അണക്കെട്ട് 

ഇന്ത്യയിലെ ഏക പ്രകൃതിദത്ത അണക്കെട്ടാണ് വയനാട്ടിലെ ബാണാസുര സാഗർ ഡാം. ഏഷ്യയിലെ രണ്ടാമത്തെ വലിയ പ്രകൃതിദത്ത അണക്കെട്ട് കൂടിയാണിത്. ഇവിടെ നിന്ന് നോക്കിയാല്‍ ബാണാസുര കുന്നുകളുടെ മനോഹരമായ കാഴ്ച ആസ്വദിക്കാം. സഞ്ചാരികള്‍ക്കായി സ്പീഡ്ബോട്ടിംഗ്, ക്യാമ്പിംഗ് തുടങ്ങിയവയ്ക്കായുള്ള സൗകര്യവും ഇവിടെയുണ്ട്.