കായലിനടിയിലെ മുറിയില്‍ കിടന്നുറങ്ങാം, കൊച്ചിയിലെ മിനി മാലദ്വീപ്!

Aquatic-Floating-Resort
Image from aquatic island official site
SHARE

ഇന്ത്യയില്‍ തന്നെ ആദ്യ മാതൃകാ വിനോദ സഞ്ചാര ഗ്രാമമാണ് കേരളത്തില്‍ കൊച്ചിക്കടുത്തുള്ള കുമ്പളങ്ങി. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പച്ചത്തുരുത്തില്‍ വരുന്ന സഞ്ചാരികള്‍ ആരും തന്നെ മനസ്സു നിറയാതെ തിരിച്ചു പോവാറില്ല. ഈ വര്‍ഷത്തെ മികച്ച ലോക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട കുമ്പളങ്ങിക്ക് അഭിമാനിക്കാന്‍ ഒരു ബഹുമതി കൂടിയുണ്ട്- ഇന്ത്യയിലെ ആദ്യത്തെ ഒഴുകും റിസോര്‍ട്ട് ആയ 'അക്വാട്ടിക് ഐലന്‍ഡ്‌' സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം കുമ്പളങ്ങിയിലാണ്!

Aquatic-Floating-Resort3
Image from aquatic island official site

ജലത്തിനടിയില്‍ ഒരു മുറിയില്‍ കിടന്നുറങ്ങുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇവിടെ വരാം. മാലദ്വീപിലും ബാലിയിലും ഒന്നും പോകാന്‍ കാശു മുടക്കേണ്ട എന്നര്‍ത്ഥം!

കൊച്ചിയില്‍ നിന്നും വെറും പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോപ്പീസ് ഹോട്ടല്‍സ്‌ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ അദ്ഭുത റിസോര്‍ട്ടില്‍ എത്താം. കുമ്പളങ്ങിയുടെ ഹരിതാഭയില്‍ മുപ്പതു ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ അദ്ഭുതം 'ഏഷ്യയിലെ ഏക ഇക്കോഫ്രെണ്ട്‍‍ലി അണ്ടര്‍വാട്ടര്‍ റിസോര്‍ട്ട്' കൂടിയാണ്.

Aquatic-Floating-Resort4
Image from aquatic island official site

മുള മേല്‍ക്കൂരയുള്ള അഞ്ചോളം 'ഒഴുകും വില്ല'കളാണ് ഇവിടെയുള്ളത്. ജലനിരപ്പിന് താഴെയാണ് ഇവയിലെ കിടപ്പുമുറികള്‍. ഇവയ്ക്ക് സ്വകാര്യ ഡെക്കുകളും ഉണ്ട്. ചില മുറികളില്‍ നിന്നും നോക്കിയാല്‍ കായല്‍ക്കരയുടെ കാഴ്ചകള്‍ കാണാം. മറ്റു പത്തു സാധാരണ മുറികളിലെ അനുഭവവും മനോഹരമാണ്. എല്ലാ മുറികളും മിനി ബാര്‍, എസി, ടിവി, റെഫ്രിജറേറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

Aquatic-Floating-Resort1
Image from aquatic island official site

ഇന്ത്യയിലെ ആദ്യ ഇന്‍ഫിനിറ്റി പൂള്‍ ഉള്ളതും ഇവിടെയാണ്‌. റിലാക്സ് ചെയ്യാനായി സ്പാ സൗകര്യമുണ്ട്. ഫിഷിംഗ്, ബൈസൈക്ലിംഗ്, കാരംസ്, ലുഡോ തുടങ്ങിയ വിനോദങ്ങളും ആവശ്യമെങ്കില്‍ ഗൈഡിനെയും ഏര്‍പ്പാടാക്കും. ചൂടോടെ വിളമ്പുന്ന കേരളത്തിന്‍റെ തനതു രുചിയുള്ള കിടുക്കന്‍ ഭക്ഷണവും മറ്റൊരു മികച്ച അനുഭവമായിരിക്കും.

English Summary : aquatic floating resortkochi

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA