പറഞ്ഞുകേട്ട അദ്ഭുതങ്ങളിലേക്കായിരുന്നു നടി കൃഷ്ണപ്രഭയുടെ യാത്ര

krishnaprabha
SHARE

നടിയും നർത്തകിയുമായ കൃഷ്ണപ്രഭയുടെ യാത്ര പറഞ്ഞുകേട്ട അദ്ഭുതങ്ങളിലേക്കായിരുന്നു. പൊന്മനയെ പുണ്യമാക്കി തീർത്ത ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം െപാന്മനയിൽ സ്ഥിതിചെയ്യുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക്.കായല്‍ പരപ്പിലെ ഒാളങ്ങൾ തല്ലികെടുത്തികൊണ്ട് പതിയെ ചുവടുവച്ച് നീങ്ങുന്ന ജങ്കാർ. മനസ്സ് ഒന്ന് ഇടറിയെങ്കിലും ചുറ്റുമുള്ള വശ്യമനോഹരമായ കാഴ്ചയിൽ എല്ലാം മറക്കും. കായല്‍ ഭംഗി ആസ്വദിച്ച് ജങ്കാറിലൂടെയുള്ള യാത്ര അവിസ്മരണീയം എന്നു തന്നെ പറയാം. 

കടലും കായലും സംഗമിക്കുന്ന പുണ്യഭൂമി. പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഗ്രാമപ്രദേശമാണ് പൊന്മന. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. വിശാലമായ മണൽപ്പരപ്പിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പൊന്മന കൊട്ടാരകടവിലെ ജങ്കാർ കടന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ കാതുകൾക്ക് സംഗീതവും മനസ്സിനു ചൈതന്യവും നിറക്കുന്ന ക്ഷേത്രം. മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസമായി വരം അരുളുന്ന അമ്മയെ തേടി ആയിരകണക്കിനു ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്.

kattil-bhagavathy-temple

ആർത്തിരമ്പി വരുന്ന കടലിന്റെ ഹുങ്കാര നാദത്തിൽ പ്രതിധ്വനിക്കുന്ന ക്ഷേത്രം. ദാരികനെ വധിച്ച ഉഗ്രമൂർത്തി ഭാവമാണ് ഇവിടുത്തെ ദേവത. ഭക്തർക്ക് മാതൃ സ്ഥാനത്താണ് അമ്മ. ചൈതന്യം തുളുമ്പുന്ന ദേവീ വിഗ്രഹം. ആദിപരാശക്തിയുടെ സമസ്തഭാവങ്ങളും ഒത്തുചേർന്ന് സർവ്വചരാചരങ്ങൾക്കും നാഥയായി അനുഗ്രഹവർഷം ചൊരിഞ്ഞ് സർവ്വാഭീഷ്ടവരദയിനിയും സർവ്വവദുരിത നിവാരിണിയും സർവ്വൈശ്വര്യപ്രദായിനിയുമായി കുടികൊള്ളുന്ന ദേവീ. പ്രധാന വിഗ്രഹം കൂടാതെ ഗണപതി, ദുർഗ്ഗാദേവി, മൂർത്തി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗദൈവങ്ങള്‍, തുടങ്ങി ഉപദൈവങ്ങളും വെള്ളിയാഴ്ചതോറും ശത്രുദോഷത്തിനായി ശത്രുസംഹാര പുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിവാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു.

ക്ഷേത്രത്തിന് തെക്കുവശത്തള്ള പേരാലിൽ ഉദ്ദീഷ്ടകാര്യസാധ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം വച്ച് മണികെട്ടുന്നു. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധിയോടെ ഇവിടെയെത്തി ആഗ്രഹ പൂർത്തീകരണത്തിനായി ആണ് ഈ ചടങ്ങ്.ഇരുട്ടിലൂടെ സഞ്ചിരിച്ച് വെളിച്ചത്തിന്റെ പ്രഭാപുരത്തിലെത്തുന്നവരുടെ മനസ്സിൽ നിറയുന്ന സന്തോഷം പോലെ, ദുഖങ്ങളും ദുരിതങ്ങളു ഒഴിഞ്ഞ് സുഖത്തിന്റെ തീരഭൂമിയിൽ എത്തിച്ചേർന്ന ഒരനുഭവമാണ് ഇവിടുത്തെ ഭഗവതിയെ ദർശിച്ച് മണി പൂജിച്ച് പേരാലിൽ കെട്ടുമ്പോൾ ഏതൊരു വിശ്വാസിക്കുമുണ്ടാവുക.

പ്രാർത്ഥനയും വഴിവാടുകളും കഴിഞ്ഞാല്‍പിന്നെ കടൽകാറ്റേറ്റുള്ള വിശ്രമമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കാഴ്ചകൾ. തീരം തിര കവര്‍ന്നിട്ടും തിരക്കൊഴിയാതെ നിൽക്കുന്നു. സൗകര്യങ്ങൾ പരിമിതമെങ്കിലും കാഴ്ചകാർക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കാറ്റിന്റെ ശക്തിയിൽ ഹൃദയമിടിപ്പിന്റ വേഗതകൂട്ടുന്ന മറക്കാനാവാത്ത കടല്‍ഭംഗി.

ക്ഷേത്രത്തിന്റെ വിലാസം: കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA