അ‌തിരപ്പിള്ളിയിൽ നടി ഐമ റോസ്മി: മഴക്കാല യാത്രകള്‍ക്ക് സമയമായി

aima-trip
SHARE

ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് നമ്മുടെ സ്വന്തം തൃശ്ശൂരിലുള്ള അ‌തിരപ്പിള്ളി വെള്ളച്ചാട്ടം. മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ചും അലറിക്കുതിച്ച് താഴേക്ക് പതിക്കുന്ന ജലപാതത്തിന്‍റെ കാഴ്ച കാണാന്‍ സ്വദേശികളും വിദേശികളുമായി എണ്ണമറ്റ സഞ്ചാരികള്‍ ആണ് ഇവിടെയെത്താറുള്ളത്. ബാഹുബലി ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ പ്രശസ്തി വര്‍ദ്ധിച്ചതോടെ ആളുകളുടെ എണ്ണവും കൂടി. സെലിബ്രിറ്റികള്‍ അടക്കമുള്ള യാത്രികര്‍ ഇവിടത്തെ പതിവുകാരാണ്.

View this post on Instagram

Stay calm 💞 @stayrainforest 💯

A post shared by Aima Rosmy Sebastian (@aima.rosmy) on

അ‌തിരപ്പിള്ളി യാത്രയില്‍ നിന്നുള്ള ചിത്രം പങ്കു വച്ചിരിക്കുകയാണ് നടി ഐമ റോസ്മി. ഇവിടത്തെ റെയിന്‍ഫോറസ്റ്റ് ഹോട്ടലില്‍ നിന്നുള്ള ചിത്രമാണ് ഐമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മഴക്കാടുകള്‍ക്കുള്ളില്‍ ഏഴു ഏക്കർ വിസ്തൃതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ഒരു ബോട്ടിക് ആഡംബര ഹോട്ടലാണ് റെയിന്‍ഫോറസ്റ്റ്. കാട്ടിലൂടെയുള്ള യാത്രയും വനവാസികളായ കാടരുടെ തനതു ഭക്ഷണവിഭവങ്ങളുമടക്കം നിരവധി മനോഹരങ്ങളായ അനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വന്യജീവികളെ കണ്ടു കൊണ്ട് സൈക്കിള്‍ യാത്രയും പക്ഷി നിരീക്ഷണവുമെല്ലാം ഇവിടെയുള്ള അനുഭവങ്ങളില്‍പ്പെടും.

അ‌തിരപ്പിള്ളിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായി, നിറഞ്ഞ കാടിനരികില്‍ സ്ഥിതി ചെയ്യുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടവും സഞ്ചാരികളുടെ പറുദീസയാണ്. ചാലക്കുടി-വാല്‍പ്പാറ റോഡില്‍ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളിയിലേക്കുള്ള യാത്രക്കിടയില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടും  മണ്‍സൂണ്‍ കാലത്ത് മാത്രം കാണുന്ന ചാര്‍പ്പ വെള്ളച്ചാട്ടവും ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രവും വിലങ്ങന്‍ കുന്നും നാലുകിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ച് എത്തിച്ചേരാന്‍ കഴിയുന്ന മരോട്ടിച്ചാല്‍ വെള്ളച്ചാട്ടവുമെല്ലാം സന്ദര്‍ശിക്കാം.

തൃശൂരില്‍ നിന്ന് 60 കിലോമീറ്ററും ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്ററുമാണ് അ‌തിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. അടുത്തുള്ള കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഗതാഗത സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാണ്.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA