മഞ്ഞുപെയ്യുന്ന താഴ്‍‍‍‍വരയിൽ താമസിക്കാൻ മൺവീട്; കാഴ്ച വസന്തമൊരുക്കി മറയൂർ

MUD-HOUSE-MARAYOOR
SHARE

മഞ്ഞുപെയ്യുന്ന താഴ്‍‍‍‍വരയിൽ മൺവീട്ടിൽ രാവുറങ്ങാം. കിളികളുടെ കളകളാരവവും കേട്ട് ഉണർന്ന് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹമുണ്ടോ, എങ്കിൽ മറയൂരിലെ മഡ് ഹൗസ് നിങ്ങൾക്ക് സ്വാഗതമരുളും. ചിന്നാര്‍ വന്യജീവി സങ്കേതം, ആനമല ടൈഗര്‍ റിസര്‍വ്, ആനമുടിച്ചോല നാഷണല്‍ പാര്‍ക്ക്, ഇരവികുളം നാഷണല്‍ പാര്‍ക്ക് എന്നിവയ്ക്ക് നടുവിലാണ് മറയൂരിന്റെ സ്ഥാനം.

marayoor-trip

മൂന്നാറിൽ നിന്ന് ഒരുമണിക്കൂർ അകലെയുള്ള മറയൂരിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളുള്ള ഹൈഡ് ഔട്ടാണ് മഡ് ഹൗസ്.  ഇരവികുളം ദേശീയോദ്യാനത്തിൽ നിന്ന് 30 മിനിറ്റ് എത്ര ചെയ്താലും ഇവിടെയെത്താം.

മനോഹരമായ ഒരു പൂന്തോട്ടം ആയിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓലമേഞ്ഞ മണ്ണുകൊണ്ട് നിർമിച്ച കുഞ്ഞു വീടുകൾ പ്രകൃതിയുമായി ഇണങ്ങി ചേരാൻ പ്രേരിപ്പിക്കും. അകത്തളങ്ങൾ എല്ലാം മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും പൂർണമായും സജ്ജീകരിച്ച അടുക്കള, ഫ്ലാറ്റ് സ്ക്രീൻ ടിവി, സോഫയുള്ള ഒരു സ്വീകരണമുറി, എന്നിവയാണ് ഉള്ളത്. മുകൾഭാഗം തുറന്ന ആകാശം കാണുന്ന വിധത്തിലാണ് ഇവിടുത്തെ ശുചിമുറികൾ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടുത്തെ മറ്റൊരു സവിശേഷത നാടൻ ഭക്ഷണം ആണ്. തനി നാടൻ രുചികൂട്ടിൽ തയാറാക്കുന്ന മഡ് ഹൗസിലെ വിഭവങ്ങള്‍ക്ക് ആരാധകറേറെയുണ്ട്. മഡ് ഹൗസിന് ചുറ്റുമുള്ള കാഴ്ചകൾ തന്നെ ധാരാളമാണ്. എങ്കിലും ഇവിടെ നിന്നും സൈക്കിളോ കാറോ വാടകയ്ക്കെടുത്ത് ചുറ്റിക്കറങ്ങാൻ പോകാം. ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ് ആനമുടി പീക്ക്, മുന്നാർ ടീ മ്യൂസിയം 35 കിലോമീറ്റർ അകലെയാണ്. അതുകൊണ്ട് മഡ്ഹൗസിലെ താമസത്തിനൊപ്പം മറ്റു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി കണ്ടു വരാം.

Anamudi-shola3

കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ആനമുടിച്ചോലയുടെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്. അവധിയാഘോ‍ഷത്തിനായി മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഇവിടം.

 English Summary :  Mudhouse in Marayoor

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA