പട്ടത്തിപ്പാറ വെള്ളച്ചാട്ടം , തൃശൂർ നഗരത്തിൽ നിന്നും 12 കിലോ മീറ്റർ അകലെയാണ്. വനത്തിലുള്ളിലെ വെള്ളച്ചാട്ടം. ദേശീയ പാതയിലുടെ പോയാൽ പാണഞ്ചേരിയിൽ നിന്നോ ചെന്പുത്രയിൽ നിന്നോ തിരിഞ്ഞാൽ പട്ടത്തിപ്പാറയിലെത്താം. 3 തട്ടുകളിലായി 100 മീറ്റർ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മഴക്കാലം ശക്തമാകുന്നതോടെയാണ് പൂർണ്ണമായി വരുന്നത്.

റയിൻ ഷവർ എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം അധികമാരും അറിയപ്പടാത്ത ഒന്നാണ്. പാറകളിലുടെ മുകളിലക്ക് കയറി കുളിക്കുന്നത് സാഹസികമായ ഒരു അനുഭൂതി കൂടിയാണ്. മഴ കനക്കുന്ന സമയത്ത് വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങരുത്. കുടുംബമൊത്തും കൂട്ടുകാരോടൊത്തും എത്താൻ പറ്റിയ ഇടമാണ്. വെള്ളച്ചാട്ടത്തിനു മുകളിലെ കണ്ണീർ പോലെ തെളിഞ്ഞ വെള്ളത്തിൽ സുരക്ഷിതമായി കുട്ടികൾക്ക് കുളിക്കാവുന്ന ഇടമാണ്. വെള്ളച്ചാട്ടത്തിന് 300 മീറ്റർ അകലെ വരെ വാഹനങ്ങൾ എത്