അണ്‍ലോക്ക് പാതയില്‍ ടൂറിസം മേഖല; സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് അവിശ്വസനീയമായ ഓഫറുകള്‍

tharavad-hertage-home-kumarakom
കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം: (കൂടുതൽ വിവരങ്ങൾക്ക്: 9446503632, 9447152447)
SHARE

മനംമടുപ്പിക്കുന്ന ലോക്ഡൗണ്‍ കാലത്തു നിന്നുമുള്ള തിരിച്ചു വരവിന്‍റെ പാതയിലാണ് രാജ്യമെങ്ങുമുള്ള ടൂറിസം മേഖല. സഞ്ചാരികള്‍ക്കായി വിലക്കിഴിവുകളും ആകര്‍ഷകമായ ഓഫറുകളും ഒരുക്കിരിക്കുകയാണ് ഹോട്ടലുകളും റിസോര്‍ട്ടുകളും. ടൂറിസം വ്യവസായം കേരളത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ്. രോഗം ബാധിക്കുമോ എന്ന ഭയമില്ലാതെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് എല്ലാവരും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് എന്നതാണ് ഏറ്റവും ആശ്വാസം പകരുന്ന കാര്യം.

സുരക്ഷിതം ഒപ്പം ഓഫറുകളും

വീടുകളില്‍ അടച്ചിട്ട മുറികളില്‍ ഇരുന്നു ജോലി ചെയ്ത് മടുത്തവര്‍ക്കും കൊറോണ വൈറസ് പേടി മൂലം മാസങ്ങളായി പുറത്തിറങ്ങാതെ അകത്തളങ്ങളില്‍ ഒതുങ്ങിയവര്‍ക്കും ധൈര്യത്തോടെ പുറംലോകത്തേക്ക് വീണ്ടും ഇറങ്ങാനുള്ള അവസരമാണ് റിസോർട്ടുകൾ ഒരുക്കുന്നത്. നീണ്ടകാലത്തേക്ക് താമസിക്കുന്നവര്‍ക്ക് അവിശ്വസനീയമായ ഒാഫറുകളും പല റിസോർട്ടുകളിലും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ചില റിസോര്‍ട്ടുകളിൽ പണമടച്ചുള്ള ക്വാറന്റീൻ സൗകര്യവും നല്‍കുന്നുണ്ട്. 

അതിഥികളുടെ സുരക്ഷ ഉറപ്പു വരുത്താനായി റിസോർട്ടുകൾ പൊതുവേ സ്വീകരിച്ചിരിക്കുന്ന നടപടികള്‍

∙ കോണ്ടാക്റ്റ്ലെസ് ചെക്കിന്‍

∙ മാസ്കുകളും ഗ്ലോവ്സും അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ട് അതിഥികളെ സ്വീകരിക്കുന്ന ജീവനക്കാർ

∙ പരിസരത്തിലേക്ക് കടക്കും മുന്‍പേ അതിഥികളുടെ കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യം

∙ ശരീര താപനില പരിശോധന 

∙ റൂമിന്റെ താക്കോലുകൾ, ഐഡികള്‍, പേന മുതലായവ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം

∙ വേമ്പനാട്ടു കായലിലൂടെയുള്ള ശിക്കാര ബോട്ടിങ്ങിലും എല്ലാ സുരക്ഷാമുന്‍കരുതലുകളും പാലിക്കപ്പെടുന്നു.

∙ ആളുകളെ കുറച്ച് സാമൂഹിക അകലം പാലിച്ചുള്ള ബോട്ട് യാത്ര

∙ ഓണ്‍ലൈന്‍ ക്ലാസുകള്‍, വര്‍ക്ക് അറ്റ്‌ ഹോം എന്നിവയ്ക്കായി സൗജന്യ വൈഫൈ

∙ അതീവസുരക്ഷയോടെ തയാറാക്കുന്ന ഭക്ഷണം

വീടു പോലെ സുരക്ഷയും ഗംഭീര ഓഫറുമായി തറവാട്

കുമരകത്തെ റിസോർട്ടുകൾക്കൊപ്പം മികച്ച ഓഫറുകളുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. സർക്കാർ നിർദേശിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് എല്ലാം മറന്ന് അടിച്ചുപൊളിക്കാന്‍ അവസരം ഒരുക്കുകയാണിവർ.

"ശരീര താപനില പരിശോധന മുതൽ സാമൂഹിക അകലം പാലിച്ചുള്ള ആക്ടിവിറ്റികളാണ് ഹെറിറ്റേജ് ഹോമിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തറവാട് ഹെറിറ്റേജ് ഹോം ഉടമ ജോമോൻ പറയുന്നു. വീടുപോലെ ഓരോ അതിഥിക്കും ഉല്ലസിക്കാം. അത്തരത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. അതിഥികൾ പ്രവേശിക്കും മുന്‍പേ മുറികള്‍ അണുനശീകരണം നടത്തുന്നു. സോഡിയം ഹൈപ്പോക്ളോറൈറ്റ്, ക്ലോറിന്‍ ലായനി എന്നിവയാണ് മുറികള്‍ ശുചിയാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഓരോ അതിഥിയും പോയി 48 മണിക്കൂറിനു ശേഷം മാത്രമേ പുതിയ ആളുകള്‍ക്ക് മുറി നല്‍കുകയുള്ളൂ." അദ്ദേഹം വ്യക്തമാക്കി.

tharavad-hertage-home

ഒന്നര നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള തറവാടിൽ പോക്കറ്റില്‍ ഒതുങ്ങുന്ന ചെലവില്‍ താമസിച്ച് കുമരകത്തെ തൊട്ടറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ഇതിനായി സ്പെഷ്യല്‍ ഓഫ് സീസണ്‍ ഓഫറുകളാണ് യാത്രികര്‍ക്കായി തറവാട് ലഭ്യമാക്കിയിരിക്കുന്നത്. ഓഫറിന്‍റെ ഭാഗമായി താമസത്തിനും മറ്റു സൗകര്യങ്ങള്‍ക്കും ഭീമന്‍ വിലക്കിഴിവാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുക. 2400 രൂപ ഇൗടാക്കുന്ന എസി ഡബിള്‍ റൂമിന് ഇപ്പോള്‍ വെറും 1500 രൂപ നല്‍കിയാല്‍ മതി. നോണ്‍ എസി റൂമിനാകട്ടെ, വെറും 950 രൂപയാണ് നിരക്ക്. ആഗസ്റ്റ്‌ 1 മുതല്‍ ആരംഭിച്ച ഓഫര്‍, ആഗസ്റ്റ്‌ 25 വരെ ലഭ്യമാണ്.

കായല്‍ക്കാഴ്ചകള്‍ കണ്ടുകൊണ്ട് വേമ്പനാട്ടു കായലിലൂടെയുള്ള ശിക്കാരവള്ള യാത്രയ്ക്കും കിഴിവുണ്ട്. രണ്ടുപേര്‍ അടങ്ങുന്ന ടീമിന് ഒരു മണിക്കൂര്‍ നേരത്തേക്ക് 600 രൂപ നല്‍കിയാല്‍ മതി. അധികനാളത്തേക്കുള്ള ബുക്കിംഗുകള്‍ക്ക് പ്രത്യേക കിഴിവുകളും ഉണ്ട്.  മികച്ച ഹോസ്പിറ്റാലിറ്റിക്കൊപ്പം ആയുർവേദവും സുഖചികിത്സയും ഇവിടുത്തെ പ്രത്യേകതയാണ്. കുറഞ്ഞ ചെലവിൽ എല്ലാവര്‍ക്കും കുട്ടനാടിന്‍റെ സൗന്ദര്യം പൂർണമായും അനുഭവിക്കാമെന്നതാണു തറവാട് ഹെറിറ്റേജ് ഹോം മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം. 

ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസവും ഫോണ്‍ നമ്പരും ചുവടെ:

Tharavadu Heritage home

Govt. Boat Jetty, Kumarakom

Kottayam, Kerala, India

pin : 686563

9446503632,  9447152447

tharavaduhome@gmail.com

English Summary : Its Reboot time for Tourism Sector in Kerala

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA