ADVERTISEMENT

കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഇടുക്കി. മലകളും മഞ്ഞും തേയിലത്തോട്ടങ്ങളും എല്ലാം നിറഞ്ഞ സുന്ദരിയായ മിടുക്കി.  സഞ്ചാരികൾ ഒഴുകിയെത്തുന്ന പതിവു കേന്ദ്രങ്ങൾക്കു പുറമെ മനോഹരവുമായ കൊച്ചുകൊച്ചു ഇടങ്ങൾ വേറെയുമുണ്ട് ഇവിടെ. മദാമ്മക്കുളം അത്തരമൊരു പ്രശസ്തിയാർജ്ജിക്കാത്ത ഇടമാണ്. എന്നാൽ നാട്ടുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഇവിടം. 

 

പേരിൽ മാത്രമല്ല യാത്രയിലുടനീളം കൗതുകം നിറയ്ക്കുന്ന മദാമ്മക്കുളം സ്ഥിതി ചെയ്യുന്നത് കുട്ടിക്കാനത്തിന് അടുത്താണ്. മലയിടുക്കുകൾക്കിടയിലൂടെയുള്ള വെള്ളച്ചാട്ടം എത്തുന്നത് ഒരു കുളത്തിലേക്കാണ്. ആ കുളത്തിനെയാണ് മദാമ്മക്കുളം എന്ന് പറയുന്നത്. ഇതിൽ എന്താണിത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നുണ്ടാവും. നിറയെ പ്രത്യേകതകളുള്ള ഒരു സ്ഥലം തന്നെയാണ്. മദാമക്കുളത്തിലേയ്ക്കുള്ള ഓഫ് റോഡ് യാത്രയാണ് ഏറ്റവും മികച്ച ആകർഷണം. 

 

madhamakulam

മദാമ്മയുടെ പേര് കിട്ടിയതെങ്ങനെ

 

പണ്ട് ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലത്ത് മാഡം റോബിൻസൺ എന്നു പേരായ ഒരു ബ്രിട്ടീഷ് സ്ത്രീ തന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളോടൊപ്പം ഇവിടെ കുളിക്കാൻ വരുമായിരുന്നുവത്രേ. പുരുഷന്മാർ വേട്ടയ്ക്ക് പോകുന്ന സമയത്ത് സ്ത്രീകൾ ഇവിടെ വന്നിരുന്നു വിശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇവിടം മദാമ്മക്കുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

 

കുട്ടിക്കാനത്ത് നിന്നും കട്ടപ്പന റൂട്ടിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ  ഈ സൂപ്പർ കാഴ്ച്ചയിലേയ്ക്കുള്ള തുടക്കമായി. പിന്നെ മൺപാതയിലൂടെയുള്ള ഓഫ്റോഡ് റൈഡാണ്.അത്ര ഭയപ്പെടുത്തുന്ന ഓഫ് റോഡ് ഒന്നും അല്ല. കുടുംബത്തോടും കുട്ടികളോടുമൊക്കെ നടത്താൻ സാധിക്കുന്ന ഒരു ഓഫ് റോഡ് റൈഡ്. എന്നാൽ ജീപ്പിൽ മാത്രമേ  ഇതുവഴി യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. പതിറ്റാണ്ടുകൾ പഴക്കമുള്ള ബംഗ്ലാവുകളും ലയങ്ങളുമെല്ലാം പിന്നിട്ട് വളവും തിരിവുമെല്ലാം കഴിഞ്ഞ് ആദ്യമെത്തുക വിശാലമായ ഒരു വ്യൂ പോയിന്റിലേക്കാണ്.

 

നോക്കെത്ത ദൂരത്തോളം പരന്ന് കിടക്കുന്ന മലനിരകൾ, അവയെ പുതപ്പണിയിക്കുന്ന പോലെയുള്ള കോടമഞ്ഞ്. പാറക്കെട്ടുകൾക്കിടയിലൂടെയുള്ള സാഹസിക കയറ്റിറക്കം. അൽപ്പം സാഹസികത ഇഷ്ടപ്പെടുന്ന ഏതൊരൊൾക്കാം തിരഞ്ഞെടുക്കാവുന്ന സ്ഥലം തന്നെയാണിത്. ഈ പോയിൻറ് നമ്മുടെ ജീപ്പ് യാത്ര അവസാനിക്കുന്നു ഇനി ഇവിടെ നിന്നും നടക്കണം. ജീപ്പ് യാത്രയും നടത്തവും ഒക്കെയായി ഒരല്പം ക്ഷീണിച്ചാണ് മദാമ്മകുളത്തിലേക്ക് എത്തുന്നതെങ്കിൽ ഒരു കുളി പാസ്സാക്കിയാൽതി ക്ഷീണമൊക്കെ പമ്പകടക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com