കൊച്ചിയില്‍ ആര്‍ക്കുമറിയാത്ത ഒരു ബീച്ചുണ്ട്; മണല്‍ വാരിയെറിഞ്ഞ്, ചാടിത്തിമിര്‍ത്ത് അമല പോള്‍!

amala-paul-trip
SHARE

ലോക്ഡൗൺ കാലത്ത് സെലിബ്രിറ്റികള്‍ തങ്ങളുടെ സമയം ചെലവഴിക്കുന്നത് പല രീതികളിലാണ്. ചെടികള്‍ നട്ടും ഹോം വിഡിയോ ഷൂട്ട്ചെയ്തും പണ്ടുചെയ്ത യാത്രകളുടെ ചിത്രങ്ങളും ഓര്‍മക്കുറിപ്പുകളും പങ്കുവച്ചും പലരും ഈ സമയം ക്രിയാത്മകമായി ചെലവഴിക്കുകയാണ്. നടി അമലാപോളും ഈ കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ ഏറ്റവും പുതുതായി കൊച്ചിയിലെ കുഴുപ്പള്ളി ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം മണ്ണുവാരിയെറിഞ്ഞും തിരമാലകള്‍ക്കു മേല്‍ ചാടിത്തിമിര്‍ത്തും ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.

''ലോക്ഡൗൺ തുടക്കത്തില്‍ ഞാന്‍ ചെയ്ത ആദ്യകാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെയും ചലനസ്വാതന്ത്ര്യത്തിന്‍റെയും വില എത്രത്തോളമാണ് എന്നതായിരുന്നു ഈ സമയത്ത് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, എന്‍റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം. എന്‍റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നൽകുന്ന മറ്റൊന്നില്ല. നിങ്ങൾക്കും എനിക്കും നമ്മുടെ ഹൃദയങ്ങളെ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക, നിങ്ങളുടെ അവകാശങ്ങൾ അറിയുക!''

സ്വാതന്ത്യ്രദിനത്തില്‍ പങ്കുവച്ച വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അമല ഇങ്ങനെ എഴുതി.

കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഒപ്പമുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം അമല സ്ഥിരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.

സാധാരണയായി സെലിബ്രിറ്റികള്‍ പോകുന്ന ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി അമല തെരഞ്ഞെടുത്ത സ്ഥലമാണ് ശ്രദ്ധേയമാകുന്നത്. കൊച്ചി നഗരമധ്യത്തില്‍ നിന്നും അധികം ദൂരമില്ലെങ്കിലും കുഴുപ്പള്ളി എന്ന മനോഹരമായ ബീച്ചിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. വരുംകാലങ്ങളില്‍ മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയി ഉയര്‍ന്നു വരാന്‍ പോകുന്ന ഒരു കടലോരപ്രദേശമാണ് ഇത്. 

കുഴുപ്പള്ളി ബീച്ചിലേക്ക്

ചെറായി ബീച്ച് കഴിഞ്ഞാൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണു കുഴുപ്പിള്ളി ബീച്ച്. മറ്റിടങ്ങളെ അപേക്ഷിച്ചു കാറ്റാടി മരങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശമാണെങ്കിലും പ്രധാന ബീച്ചിന്റെ ഭാഗം മരങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. പ്രകൃതിരമണീയത നിറഞ്ഞ കുഴുപ്പിള്ളി ബീച്ചിലേക്ക് ചെറായി ബീച്ചില്‍ വരുന്ന വിദേശവിനോദ സഞ്ചാരികള്ളും എത്തിച്ചേരാറുണ്ട്.

നീന്തല്‍ ഇഷ്ടമുള്ള സഞ്ചാരികള്‍ക്ക് കുഴുപ്പള്ളി ബീച്ച് എന്നാല്‍ പറുദീസയാണ്. പഞ്ചാരമണല്‍ നിറഞ്ഞ തീരവും സമീപത്തുള്ള കായലുകളും പോകുന്ന വഴിയിലെ നെൽവയലുകളും തെങ്ങിൻ തോപ്പുകളുമെല്ലാം സമാധാനമായി അല്‍പ്പം വിശ്രമിക്കാന്‍ പറ്റുന്ന ഇടമായി കുഴുപ്പള്ളി യെ മാറ്റുന്നു. ഇളംകാറ്റില്‍ തലയാട്ടി വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരങ്ങളും ശാന്തമായ കടലും ഇവിടുത്തെ പ്രത്യേകതകളില്‍ പെടുന്നു. വാരാന്ത്യങ്ങളിൽ കുടുംബസമേതം  സമയം ചെലവഴിക്കാൻ സാധിക്കുന്ന നല്ല ഒരു സ്ഥലമാണ് കുഴുപ്പിള്ളി ബീച്ച്. ഇടയ്ക്കിടെ പട്ടം പറത്തല്‍ പോലുള്ള ഉത്സവങ്ങളും ഇവിടെ നടക്കാറുണ്ട്. 

എങ്ങനെ എത്താം?

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: എറണാകുളം ജംഗ്ഷന്‍, ഏകദേശം 24 കിലോമീറ്റര്‍.

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി രാജ്യാന്തര വിമാനത്താവളം, ഏകദേശം 30 കിലോമീറ്റർ.

കൊച്ചിയില്‍ ഏറെ പ്രശസ്തമായ ചെറായി ബീച്ചിനു സമീപമാണ് കുഴുപ്പിള്ളി ബീച്ച് ഉള്ളത്. ചെറായി ബീച്ചിൽ നിന്നും വെറും 4 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.

എറണാകുളത്തു നിന്നും 26 കിലോമീറ്റർ ആണ് ദൂരം. ഇടപ്പള്ളി, വരാപ്പുഴ, പറവൂർ വഴി എത്തിച്ചേരാം. എറണാകുളത്തുനിന്നും ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴി വൈപ്പിൻ പറവൂർ റൂട്ടിൽ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് അടുത്തു നിന്നും 2 കിലോമീറ്റർ മാറിയാണ് ബീച്ച്. തൃശ്ശൂർ ഭാഗത്തുനിന്നുള്ളവർക്ക് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ വഴിയും ബീച്ചിലെത്താം.

English Summary: Celebrity Travel Amala Paul Kuzhupilly Beach

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA