വാട്ട് ആൻ െഎഡിയ സർജി: സ്വിമ്മിങ് പൂളിൽ കരിമീൻ കൃഷി

kottayam-kumarakom-aveda-resort-pool-fish-farming.j
SHARE

കുമരകം അവേദ റിസോർട്ടിൽ ചെല്ലുമ്പോൾ ആരുംപറഞ്ഞുപോകും; ‘വാട്ട് ആൻ െഎഡിയ സർജി’യെന്ന്. നല്ല മീൻ പുളയ്ക്കുന്നതുപോലൊരു ആശയമാണിവിടെ വെള്ളത്തിൽ തുള്ളിക്കളിക്കുന്നത്. ലോക്ഡൗണും കോവിഡ് ജാഗ്രതയും മൂലം റിസോർട്ട് അടച്ചിട്ടതോടെ മാനേജിങ് ഡയറക്ടർ പ്രശാന്ത് ചാവ്‍ലയും ജനറൽ മാനേജർ ജ്യോതിഷ് സുരേന്ദ്രനും പുതുവഴി തേടി. റിസോർട്ടിലെ അരയേക്കറിലധികം വരുന്ന സ്വിമ്മിങ് പൂളിൽ മീൻ വളർത്തുകയെന്ന ആശയം ഉദിച്ചു.അങ്ങനെ മേയ് അവസാന ആഴ്ചയിൽ 16,000 കരിമീൻ മീൻകുഞ്ഞുങ്ങൾ സ്വിമ്മിങ് പൂളിലിറങ്ങി.

കരിമീനിനെ വളർത്താനും കാരണമുണ്ട് – കുമരകം കരിമീൻ എന്ന ബ്രാൻഡും മാർക്കറ്റിൽ ലഭിക്കുന്ന വിലയും നേട്ടമാകുമെന്ന പ്രതീക്ഷ. നാലു ഹാച്ചറികളിൽ നിന്നാണ് ഇത്രയും കുഞ്ഞുങ്ങളെ വാങ്ങിയത്. നവംബർ ആദ്യം വിളവെടുപ്പു ലക്ഷ്യമിടുന്നു. അപ്പോൾ 250 ഗ്രാം തൂക്കം വരുമെന്നും കരുതുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ കോവിഡ് പ്രശ്നങ്ങൾ കുറഞ്ഞ് റിസോർട്ട് ഡിസംബറിൽ തുറക്കാനാകുമെന്നും അപ്പോൾ നല്ല തെളിനീരുമായി അതിഥികളെ സ്വാഗതം ചെയ്യാമെന്നും പ്രശാന്ത് ചാവ്‍ലയുടെ ശുഭചിന്ത. 

English Summary: Kumarakom Aveda Resort

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA