രാജകൊട്ടാരത്തിൽ ഒരു ദിവസം രാജാവിനെ പോലെ കഴിയണോ?

Chittoor-palace11
SHARE

ഒരു ദിവസമെങ്കിലും രാജാവിനെപ്പോലെ കഴിയണമെന്ന് തമാശയ്ക്കും കാര്യമായിട്ടുമൊക്കെ പറയുന്നവരായിരിക്കും നമ്മളിൽ പലരും. എങ്കിൽ ഒരു രാജകൊട്ടാരത്തിൽ താമസിക്കാൻ അവസരം കിട്ടിയാലോ? കൊച്ചി രാജാവിന്റെ ചിറ്റൂർ കൊട്ടാരമാണ് ആ രാജകീയ അനുഭവത്തിലേക്കു സഞ്ചാരികളെ ക്ഷണിക്കുന്നത്.

മനോഹരമായ കായൽത്തീരത്ത് നിലകൊള്ളുന്ന, മൂന്നു നൂറ്റാണ്ടിന്റെ ചരിത്രത്തിനു സാക്ഷിയാണ് ചിറ്റൂർ കൊട്ടാരം. അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുമ്പോഴെല്ലാം കൊച്ചി മഹാരാജാവ് വിശ്രമ കേന്ദ്രമായി ഉപയോഗിച്ചിരുന്നതാണ് ചിറ്റൂർ കൊട്ടാരം. ഇന്ന് സ്വകാര്യ റിസോർട്ടായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ കൊട്ടാരത്തിൽ ഒരു രാജാവിനെപ്പോലെ നിങ്ങൾക്കു താമസിക്കാം.

നിങ്ങളും കുടുംബവും കൊട്ടാരത്തിലെ അതിഥികളായിരിക്കും. രാജകുടുംബാംഗങ്ങൾ അക്കാലത്ത് എങ്ങനെയായിരുന്നോ ഈ കൊട്ടാരത്തിൽ വന്നിറങ്ങിയിരുന്നത്, അതുപോലെ  നിങ്ങൾക്കും ബോട്ടിൽ ഇവിടെയെത്താം. അവരെപ്പോലെ രാജകീയ താമസവും ഭക്ഷണവും ആസ്വദിക്കാം.

മസാജുകൾ, സ്വകാര്യ സാംസ്കാരിക ഷോകൾ, ബാക്ക് വാട്ടർ ക്രൂസുകൾ എന്നിവ ഇവിടുത്തെ താമസത്തിൽ ഉൾപ്പെടുന്നു. രാജകുടുംബത്തിന്റെ പിൻഗാമികൾ അവരുടെ വസതിയിൽ ഒരു ചായ കുടിക്കാൻ പോലും ചിലപ്പോൾ നിങ്ങളെ ക്ഷണിച്ചേക്കാം.

സ്വകാര്യവും ഒരൽപം ആഡംബരപൂർണവുമായ അവധിക്കാലം ആഗ്രഹിക്കുന്ന ആർക്കും അനുയോജ്യമായ സ്ഥലമാണ് ചരിത്രമുറങ്ങുന്ന ഈ കൊട്ടാരം.

English Summary: chittoor palace ernakulam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA