ആലപ്പുഴയും മാരാരിയും: ഏതാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന ബീച്ച്?

beach
SHARE

ഇരമ്പിക്കൊണ്ടിരിക്കുന്ന കടലും വീശിയടിക്കുന്ന ഉപ്പുരസമുള്ള കാറ്റും മണൽത്തരികളോട് കിന്നാരം പറഞ്ഞുകൊണ്ട് കടൽക്കാറ്റേറ്റ് സായാഹ്നം ചെലവഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പലഭാവത്തിലും രൂപത്തിലുമുള്ള ബീച്ചുകൾ കേരളത്തിനകത്തുണ്ട്. ബീച്ച് സൗന്ദര്യം എന്നു പറയുമ്പോൾ തന്നെ ഏവരുടെയും മനസ്സിലേക്ക് നിരവധി ബീച്ചുകൾ കടന്നുവരും. അതിൽ പ്രധാനിയാണ് ആലപ്പുഴ ബീച്ചും മാരാരിക്കുളം ബീച്ചും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആലപ്പുഴ ബീച്ചാണോ മാരാരിക്കുളം ബീച്ചാണോ നല്ലത്? മിക്കവരുടെയും മനസ്സിലുയരുന്ന ചോദ്യമാണ്.

ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്. കായല്‍പ്പരപ്പില്‍  അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ആലപ്പുഴയിലെ പ്രധാന ആകർഷണം ബീച്ചാണ്.

alappuzha-beach

നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകള‌െ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു. കാറ്റിന്റ ദിശയിൽ മൂക്കിലേക്ക് ബജ്ജിയുടെയും ചന മസാലയുടെയും ഗന്ധം തുളച്ചുക്കയറും. കുപ്പി ഭരണികളിൽ തിങ്ങിനിറച്ചിരിക്കുന്ന ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും എന്നു വേണ്ട സകലതും രുചിയിലൂടെ അമ്പരപ്പിക്കുന്നു. കായലോര യാത്രയിലൂടെയും ബീച്ച് സൗന്ദര്യം ആസ്വദിക്കാം. ബീച്ചിനോടു ചേർന്നുള്ള വിളക്കുമാടത്തിൽ കയറിയാൽ ആകാശത്തിന്റെയും കടലിന്റെയും ഭംഗി ആസ്വദിക്കാം.ആലപ്പുഴ നഗരത്തില്‍നിന്ന് നാല് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ബീച്ച്.കൂടാതെ കുട്ടികള്‍ക്കായുള്ള വിജയ് പാര്‍ക്ക് നവീകരിച്ച് ആധുനിക കളിക്കോപ്പുകളുമായി അമ്യൂസ്‌മെന്റ് പാര്‍ക്കുമുണ്ട്.സ്വദേശീയരടക്കം വിദേശീയരും എത്തുന്ന തിരക്കുള്ള ബീച്ചാണ് ആലപ്പുഴ. സന്ദർശകരെ കാത്ത് നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്.

അഴകായ് മാരാരിക്കുളം

കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ ദൂരം താണ്ടിയാൽ മാരാരി ബീച്ചില്‍ എത്താം. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണം. താരതമ്യേന തിരക്കുകുറഞ്ഞ ബീച്ചായതുകൊണ്ട് സഞ്ചാരികള്‍ക്ക് നന്നായി  അസ്തമയം കാഴ്ചകൾ ആസ്വദിയ്ക്കാം. കൊടുംവെയിലത്തും കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്നിടമാണ് മാരാരിക്കുളം. മാരാരിക്കുളം ബീച്ച് സൗന്ദര്യം ആസ്വദിക്കുവാനായി വിദേശീയരടക്കം സ്വദേശീയരും എത്തിയതോടെ സഞ്ചാരികൾക്കായി റിസോർട്ടുകളും ഹോംസ്റ്റേകളും ഉയർന്നു. 

marari-beach

കാഴ്ചകൾ മാത്രമല്ല രുചിയൂറും വിഭവങ്ങളുടെ കാര്യത്തിലും ഇവിടം മുന്നിലാണ്.തിരക്കുകുറവാണിവിടെ. വൃത്തിയും വെടിപ്പുമുള്ള ബീച്ചില്‍ സമാധാനമായി സമയം ചെലവഴിയ്ക്കാം. കേരളത്തിലെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണ് മാരാരിക്കുളം ബീച്ച്.റോഡുമാർഗ്ഗവും റെയിൽ മാർഗ്ഗവുമെല്ലാം അനായാസം എത്തിച്ചേരാവുന്ന സ്ഥലമാണ് മാരാരിക്കുളം. എല്ലാ കാലാവസ്ഥയിലും സന്ദർശനം നടത്താവുന്ന സ്ഥലമാണ് ഇവിടം. എങ്കിലും  സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ശീതകാലം തന്നെയാണ്. കാഴ്ചകൾ മാത്രമല്ല തീരദേശ വാസികളുടെ ജീവിതരീതി അറിയുവാനും മനസ്സിലാക്കാനും സാധിക്കും.

English Summary: Alappuzha Beach and Marari Beach

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA