ആമ്പൽ പൂക്കളുടെ മെത്തയൊരുക്കി മലരിക്കൽ

malarikkal6
SHARE

ഏക്കര്‍ കണക്കിന് പാടങ്ങളിലായി സുന്ദരകാഴ്ചകളൊരുക്കി ആമ്പൽ പൂക്കൾ വീണ്ടും പുഷ്പസാഗരം ഒരുക്കിരിക്കുകയാണ്. ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭിരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള  മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്.

malarikkal5

പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലരിക്കൽ പ്രദേശത്തേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

malarikkal2

പട്ടുവിരിച്ച ആമ്പൽ വസന്തം കാഴ്ച ഇത്തവണ നേരിട്ട് ആസ്വദിക്കാനാവില്ല,ചിത്രങ്ങളിലൂടെ ആസ്വദിക്കാം.പാടങ്ങളിൽ കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകൾ ഇല്ലാതാകും.

എന്നു കരുതി മലരിക്കലിലെ കാഴ്ച്ചകൾ അവസാനിക്കില്ല. ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. കുമരകത്തിന്റെ  തനത് ഗ്രാമീണ ഭംഗിയും പ്രകൃതി ദൃശ്യങ്ങളാലും സമ്പന്നമാണീ നാട് .

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA