ഇടുക്കിയുടെ ഓണം സ്പെഷലാക്കാൻ......

idukki-tourist-places.jpg.image.845.440
SHARE

കോവിഡിനിടയിലും ഓണാവധി ഇങ്ങെത്തി. ഇന്നു മുതൽ അടുത്തമാസം 2 വരെ 6 ദിവസം ഇനി തുടർച്ചയായ അവധിയുടെ നാളുകൾ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മാസങ്ങളായി വീട്ടിലിരുന്നെങ്കിലും ഓണാവധി കുറച്ച് സ്പെഷലാണ്.

വലിയ ഉല്ലാസയാത്രകളോ ആഘോഷങ്ങളോ ഒന്നും ഇത്തവണ ഓണക്കാലത്ത് ഇല്ലെങ്കിലും ഇടുക്കിക്കാർക്ക് ഓണം സ്പെഷലാക്കാൻ കുറച്ചു വഴിയൊക്കെയുണ്ട്. നമ്മുടെ വീടിന്റെ അടുത്തു തന്നെയുള്ള മനോഹര സ്ഥലങ്ങളിലേക്കു നടത്തുന്ന ഒരു വൺഡേ ട്രിപ്പ് ഈ ഓണത്തെ സ്പെഷലാക്കട്ടെ. മാസ്ക്കിടാനും അകലം പാലിക്കാനും ശ്രദ്ധിക്കണേ...

ഇടുക്കി ഡാമിലൊരു ബോട്ടിങ്

∙ ഒരു ഇടവേളയ്ക്കു ശേഷം ഇടുക്കി തടാകത്തിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ വിശാലമായ ഇടുക്കി തടാകത്തിൽ ഓണത്തിന്റെ ആവേശം അലതല്ലിത്തുടങ്ങി. നിറഞ്ഞുതുളുമ്പുന്ന നീല ജലാശയത്തിലെ ഓളങ്ങൾക്കു മുകളിലൂടെയുള്ള ബോട്ട് സവാരി നല്ല അനുഭവമാണ്. 18 പേർക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ബോട്ട് ആണ് വനം വകുപ്പ് തടാകത്തിൽ ഇറക്കിയിരിക്കുന്നത്.

idukki-tourist-places2.jpg.image.845.440

കോവിഡിന്റെ പശ്ചാത്തലത്തിൽ അകലം പാലിക്കുന്നതിന്റെ ഭാഗമായി 10 പേർക്കു മാത്രം ഒന്നിച്ചു സഞ്ചരിക്കാം. 2 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ സവാരി നടത്തും. അര മണിക്കൂർ നീളുന്ന യാത്രയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ 400 മീറ്റർ അടുത്തു വരെ പോകാം. മുതിർന്നവർക്ക് 145 രൂപയാണു ടിക്കറ്റ് നിരക്ക്. 10 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 85 രൂപയും.

വരയാടുകൾ കാത്തിരിക്കുന്നു

∙ കോവിഡ് കാലത്തെ അടച്ചിടലിന് ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നിട്ടുണ്ട്. വരയാടുകൾ വരിവരിയായി സഞ്ചാരികൾക്കു കണ്ണിനു കൗതുകമായി നിരന്നുനിൽക്കുന്ന കാഴ്ച രാജമലയുടെ മാത്രം പ്രത്യേകതയാണ്. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചു ജനുവരി 20ന് ഇരവികുളത്തു സന്ദർശകർക്കു പ്രവേശനവിലക്ക് ഏർപ്പെടുത്തിയരുന്നു. ഏപ്രിൽ ആദ്യം തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോൾ നിലവിൽ വന്നതിനാൽ സാധിച്ചില്ല.

idukki-tourist-places1.jpg.image.845.440

ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ആഴ്ച ഉദ്യാനം സന്ദർശകർക്കായി തുറന്നത്. പ്രവേശനനിരക്കിലും സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 2 വരെയാണു പുതുക്കിയ സമയം. ടിക്കറ്റ് നിരക്ക് – 250 രൂപ. പത്തിൽ താഴെയും 65നു മുകളിലും പ്രായമുള്ളവർക്കു പ്രവേശനം ഇല്ലാത്തതിനാൽ സംഘമായി എത്തുന്ന സഞ്ചാരികൾ ശ്രദ്ധിക്കണം.

തണുപ്പിന്റെ പുതപ്പണിയാം വാഗമണ്ണിൽ

∙ കുടുംബവുമൊത്തു സ്വന്തം വാഹനത്തിൽ ഓണദിവസങ്ങളിലൊരു വൈകുന്നേരം ‘ഔട്ടിങ്’ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ ഒന്നും നോക്കണ്ട, വിട്ടോളൂ നേരെ വാഗമണ്ണിലേക്ക്. ചെറിയ ചാറ്റൽമഴ കൂടെയുണ്ടെങ്കിൽ മഞ്ഞിന്റെ വിരുന്നാണു വാഗമൺ സഞ്ചാരികൾക്കായി ഒരുക്കുന്നത്. ടൂറിസം പരിപാടികൾ നിരോധിച്ചിട്ടുണ്ടെങ്കിലും വാഗമൺ വഴിയൊരു യാത്ര ശരിക്കും നല്ലൊരു അനുഭവം തന്നെയാണ്.

English Summary: Idukki Tourist Places

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA