ADVERTISEMENT

ഓണത്തിരക്കിലേക്ക് തുഴഞ്ഞ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം നിർത്തിവച്ച കുട്ടവഞ്ചി സവാരി ദിവസങ്ങൾക്ക് മുൻപാണ് പുനരാരംഭിച്ചത്. കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചും സന്ദർശകരെ ഒഴിവാക്കി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവരെ മാത്രം പ്രവേശിപ്പിച്ചുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

 

സാമൂഹിക അകലം പാലിച്ച് ഒരു കുട്ടവഞ്ചിയിൽ 2 സവാരിക്കാരെ മാത്രമാണ് അനുവദിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കുട്ടവഞ്ചി സവാരി പുനരാരംഭിച്ചപ്പോൾ സവാരിക്കാർ ഏറെ പരിമിതമായിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സവാരിക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. മുൻ കാലങ്ങളിലെ ഓണക്കാല വരുമാനത്തോളമെത്താനാകില്ലെങ്കിലും വരും ദിവസങ്ങളിൽ സഞ്ചാരികൾ ഏറുമെന്ന പ്രതീക്ഷയിലാണ്.

 

വിനോദ സഞ്ചാര മേഖലയിൽ കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി സവാരിക്ക് തുടക്കമിട്ടത് അടവി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തെ കല്ലാറ്റിലാണ്. കഴിഞ്ഞ ഓണക്കാലങ്ങളിൽ സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഓണക്കാലം ആഘോഷിക്കാൻ ദേശങ്ങൾ കടന്നും സഞ്ചാരികളെത്തിയിരുന്നു. ഓണ സീസണിൽ ഒന്നര ലക്ഷം രൂപ വരെ ടിക്കറ്റ് വരുമാനം ലഭിച്ച ദിവസങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com