മിടുക്കിയായി ഇടുക്കി; ഉണർന്ന് വിനോദ സഞ്ചാര മേഖല; സഞ്ചാരികളെ ഇതിലെ...

idukki-trip
SHARE

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞില്ലെങ്കിലും ഇടുക്കിയുടെ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി.  വളരെ കുറച്ച് സഞ്ചാരികള്‍ മാത്രമാണ് എത്തുന്നതെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂറിസം കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍. അടുത്ത സീസണോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

tourisamidukki-03

ഇടുക്കിയിലെ  പ്രധാന വിനോദസഞ്ചാര കേന്ദങ്ങളായ മൂന്നാര്‍,  രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, ഇടുക്കി ഡാം , അഞ്ചുരുളി, തൂവല്‍ വെള്ളചാട്ടം തുടങ്ങിയ പ്രദേശങ്ങളിലെ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി വീണ്ടും സഞ്ചാരികള്‍ എത്തി തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും വീണ്ടും തുറന്നിരിക്കുന്നത്. നിലവില്‍ പല സ്ഥാപനങ്ങളിലും ബുക്കിംഗ് ലഭിച്ച് തുടങ്ങി.നിപ്പയും, മഹാപ്രളയവും, പ്രകൃതി ക്ഷോഭങ്ങളും, ഇപ്പോള്‍ കോവിഡും പ്രതിസന്ധിയിലാക്കിയ വിനോദ സഞ്ചാര മേഖല നല്ലകാലം പ്രതീക്ഷിച്ച് കൂടുതല്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ്.

രാമക്കല്‍മേട്ടില്‍ നിരവധി ആളുകളാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. രാമക്കല്ലിന്റെ കാഴ്ചയും കുറവന്‍ കുറത്തി ശില്പവും മലമുഴക്കി വേഴാമ്പല്‍ ശില്പവും കാറ്റാടി പാടങ്ങളും തമിഴ്‌നാടന്‍ കൃഷിയിടങ്ങളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. ഇവിടെ  ഡിടിപിസി സെന്ററും, ആമകല്ലിലേയ്ക്കുള്ള ജീപ്പ് സഫാരിയും പുനരാരംഭിച്ചിട്ടില്ല.

English Summary: Idukki Tourism

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA