കാടിന് നടുവിൽ താമസിക്കാം, മരവീട് റെഡിയാണ്

Vanya-Tree-house-Thekkady
SHARE

ലോകത്തിലെ ഏറ്റവും ആകർഷകമായ വനപ്രദേശമുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം. വന്യമായ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ആ പച്ചപ്പിനുള്ളിൽ ഒരു രാത്രിയെങ്കിലും ഉറങ്ങണം. അതിന് ഏറ്റവും മികച്ചത് ഒരു ട്രീ ഹൗസിലെ താമസമാണ്. ലോകവിനോദസഞ്ചാരമേഖലയിൽ മരവീടുകൾക്ക് പ്രമുഖ സ്ഥാനമാണുള്ളത്. പ്രകൃതിയോട് ആഭിമുഖ്യം പുലർത്താനും പ്രകൃതിദത്ത ചുറ്റുപാടുകളുമായി നിരന്തരമായ ബന്ധം അനുഭവിക്കാനും ആഗ്രഹിക്കുന്ന ആളാണെങ്കിൽ, മരവീട്ടിലെ താമസം അടിപൊളിയായിരിക്കും.

കേരളത്തിലെ മിക്ക ട്രീ ഹൗസുകളും ഉഷ്ണമേഖലാ വനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ മനോഹരമായ ചില ട്രീഹൗസുകൾ ഇതാ.

വന്യ ട്രീ ഹൗസ് തേക്കടി

തേക്കടിയിലെ വന്യ ട്രീ ഹൗസ് കാടിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ജീപ്പിൽ യാത്ര ചെയ്താൽ  ഈ ചെറിയ കുടിലിൽ എത്തിച്ചേരാം. സമീപത്ത് കാട്ടുമൃഗങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ വൈകുന്നേരം 5 മണിക്ക് മുമ്പ് ഇവിടെയെത്തണം.

Vanya-Tree-house1
Image From Vanya Tree house Thekkady Official Site

തേക്കടി വനത്തിന്റെ യഥാർഥ അനുഭവം നൽകുന്ന ഒരു ജനപ്രിയ മധുവിധു സ്പോട്ട് കൂടിയാണിത്. ഇവിടെയെത്താൻ പ്രധാന റോഡിൽ നിന്ന് 700 മീറ്ററോളം നടക്കണം. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലാണ് ഈ വാസസ്ഥലം. ഇപ്പോഴത്തെ സാഹചര്യത്തില്‍ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇവിടേക്കുള്ള യാത്രയും താമസവും.

റെയിൻ ഫോറസ്റ്റ് ട്രീ ഹൗസ് അതിരപ്പിള്ളി

ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടുകൊണ്ട് ഒരു പുലരി ഉറക്കമെഴുന്നേൽക്കുന്നത് സങ്കൽപിച്ചു നോക്കൂ. വെള്ളച്ചാട്ടം ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന അപൂർവ ട്രീ ഹൗസുകളിലൊന്നാണിത്. ഇതിൽ രണ്ട് മുതിർന്നവർക്ക് സുഖമായി രാവുറങ്ങാം. അതിഥികൾക്ക് റിസോർട്ടിന്റെ ഇൻ- ഹൗസ് റസ്റ്ററന്റ് നൽകുന്ന ഭക്ഷണം ആസ്വദിക്കാം.

Tree-House-Athirappilly
Image From Rainforest Tree House Athirappilly Official Site

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് കാൽനടയാത്ര പോകാനും ഷോളയാർ മേഖലയിലെ ഗോത്രക്കാരുമായി സംവദിക്കാനും ഉഷ്ണമേഖലാ മഴക്കാടുകളുമായി പ്രണയത്തിലാകാനും ഈ ട്രീ ഹൗസ് താമസം സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു.

നേച്ചർ സോൺ ട്രീ ഹൗസ് മൂന്നാർ

തേയിലത്തോട്ടങ്ങൾക്കിടയിലുള്ള 5 മനോഹരമായ  ട്രീഹൗസുകൾ ആണിത്. പ്രകൃതിയും സമാധാനവും വാഴുന്ന ഇവിടെ നിങ്ങൾക്ക് കൂട്ടായി അപൂർവ പക്ഷികളും ചിത്രശലഭങ്ങളും മാത്രം.

Nature-Zone-Tree-House-Munnar
Image From Munnar Nature Zone Jungle Resort official site

ഈ ട്രീഹൗസുകൾ  സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ബുക്ക് ചെയ്തു വേണം താമസ സൗകര്യം ഒരുക്കാൻ. എല്ലാ ട്രീ ഹൗസുകളുടെയും വെബ്സൈറ്റിൽ ബുക്കിങ് സൗകര്യം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ താല്‍ക്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

English Summary: The Beautiful Tree Houses of Kerala

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA