ADVERTISEMENT

കുമളി സ്പ്രിങ്ങ് വാലി -അദ്ഭുതമല വ്യൂപോയിന്റ് സഞ്ചാരികൾക്കായി തുറന്നു. മലമുകളിൽ നിന്ന് 360 ഡിഗ്രിയിൽ കാഴ്ചകൾ കാണാം. തേക്കടി തടാകം, തമിഴ്നാടിന്റെ വിദൂര ദൃശ്യങ്ങളെന്നിവയെല്ലാം സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കും.

 

ഇടുക്കി കുമളിയിലെ ഉയരം കൂടിയ മലയാണ് സ്പ്രിങ്ങ് വാലി കുരിശുമല. സമുദ്ര നിരപ്പിൽ നിന്ന്  2500 അടിക്ക് മുകളിൽ ഉയരം. മലമുകളില്‍ നിന്നുള്ള മനോഹര കാഴ്ച്ചകളാണ്  അദ്ഭുതമല അഥവ മിറാക്കിൾ മൗണ്ട് എന്ന പേരിനു കാരണം. കുമളി ടൗൺ, തമിഴ്നാടന്‍ ഗ്രാമങ്ങളുടെ വിദൂര ദൃശ്യം, തേക്കടി തടാകം എന്നിവയെല്ലാം ഇവിടെ നിന്നാല്‍ കാണാം.

 

10 ലക്ഷം രൂപ മുടക്കി പഞ്ചായത്തിവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് ഒറ്റദിവസം കൊണ്ട്തന്നെ ഈ അദ്ഭുത മലയും കണ്ട് മടങ്ങാം.

English Summary: kumali-spring-valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com