ADVERTISEMENT

മലപ്പുറം തിരൂരങ്ങാടി വെഞ്ചാലി വയലില്‍  ചുവപ്പ് പരവതാനി വിരിച്ച് ആമ്പല്‍ പൂ വസന്തം. നൂറേക്കറോളം വരുന്ന പാടത്താണ് സുന്ദരകാഴ്ച്ചയായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.

 

വെഞ്ചാലി വയലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കാറ്റിന്റെ ലാളനയേറ്റ്, കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണ് പ്രകൃതി വസന്തമൊരുക്കിയിരിക്കുന്നത്.

 

പതിനഞ്ച് വര്‍ഷമായി മഴക്കാലം കഴിഞ്ഞുള്ള ആറുമാസം ഇവിടം ഇങ്ങനെയാണ്. പുലര്‍ച്ചെ 5 മുതല്‍ 9 മണിവരെ ചെറുമുക്കിലേക്കൊരു യു ടേണെടുത്താൻ മനസ് നിറഞ്ഞ് മടങ്ങാം.

English Summary: Water Lily Bloom at Malappuram Tirurangadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com