ADVERTISEMENT

ഉൗട്ടിയിലെയും കൊടൈക്കനാലിലെയും കാഴ്ചകൾ കണ്ടു മടുത്തോ? എങ്കിൽ ഇനി യാത്ര കേരളത്തിലെ മിനി കൊടൈക്കനാലിലേക്ക് തിരിക്കാം. പാവങ്ങളുടെ കൊടൈക്കനാല്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രശസ്തിനേടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഒരു ഹില്‍ടോപാണ് വല്ലഭന്‍ കുന്ന്. 

വര്‍ക്കല താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തിലാണ് ഈ മനോഹരമായ ഹില്‍സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇൗ ഹിൽസ്റ്റേഷന്റെ സൗന്ദര്യം അറിഞ്ഞു കേട്ടു എത്തിച്ചേരുകയാണ് മിക്ക സഞ്ചാരികളും. ഈയടുത്തായി പ്രശസ്തി നേടികൊണ്ടിരിക്കുന്ന ഒരു പരിസ്ഥിതിലോല പ്രദേശമാണ് വല്ലഭന്‍കുന്ന്, പുലര്‍ മഞ്ഞു കാഴ്ചകളും പുല്‍മേടും സൂര്യാ അസ്തമയ കാഴ്ചകളും കൊണ്ട് മനോഹരമായ പ്രദേശമാണിത്.

കുടുംബവുമൊത്ത് കുറച്ചുസമയം ചെലവഴിക്കാനും സൂര്യോദയവും സൂര്യാസ്തമയവും കാണുവാനായും നിരവധിപ്പേര്‍ ഇവിടെയെത്തുന്നുണ്ട്. അതിരാവിലെ നല്ല കോടമഞ്ഞുള്ളതാണ് ഈ പ്രദേശത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. വളരെ പ്രശസ്തമായ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ ജഡായു പാറയെ അതിന്റെ മുഴുവന്‍ ഭംഗിയോടെയും വല്ലഭന്‍കുന്നിൽ എത്തിയാൽ ആസ്വദിക്കാം. കേരള ടൂറിസം പദ്ധതിയിലും ഈ മനോഹരസ്ഥലം ഇടം പിടിച്ചിട്ടുണ്ട്. വല്ലഭന്‍ കുന്നിന്റെ പ്രശസ്തി കേട്ടറിഞ്ഞ് വിദേശികളായസഞ്ചാരികളും ഇവിടേയ്ക്ക് എത്തുന്നുണ്ട്.

English Summary: Vallabhankunnu hill top view point Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com