ADVERTISEMENT

കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ മഞ്ഞിൽ പൊതിഞ്ഞ മറയൂർ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്കൊപ്പം മൂടൽമഞ്ഞു കൂടിയായതോടെ പകൽ സമയത്തും ഇരുളടഞ്ഞ പ്രതീതിയാണ് ഇവിടെ. മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് ഒഴുകിയെത്തുന്നത്. കോറോണയുടെ പിടിയിൽ നിന്നും ടൂറിസം മേഖല പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഇടുക്കിയിലെ കാഴ്ചകളിലേക്കും ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്.

ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാടായ മറയൂർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്.ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സർക്കാർ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ  സഞ്ചാരികളെ വരവേൽക്കുന്നത്.

മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഞ്ഞു പെയ്യുന്ന രാവുകളും മനോഹരമായ കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണം. മറയൂരിന് ചുറ്റുമായി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.

ശ്രദ്ധിക്കാം

ഇപ്പോൾ മഴയ്ക്കൊപ്പം മൂടൽ മഞ്ഞുകൂടിയായപ്പോൾ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. സമീപത്ത് വാഹനങ്ങൾ പോകുന്നതു പോലും കാണാൻ കഴിയുന്നില്ല. അധികവും അപകടത്തിൽപെടുന്നത് റോഡ് പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ്. 

 

English Summary:  Misty Climate in Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com