ശുദ്ധവായു ശ്വസിക്കാം; കോടമഞ്ഞിന്റെ തണുപ്പ് നിറഞ്ഞ മനോഹരയിടത്തേക്ക് യാത്ര തിരിക്കാം

ponmudi-hills
SHARE

പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ച് കുളിരണിഞ്ഞ ഇടത്തേയ്ക്ക് യാത്ര പോകാനാണ് മിക്കവർക്കും പ്രിയം. മൂന്നാറും ഇടുക്കിയുമൊക്കെ പോലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് പൊൻമുടി. ഇപ്പോഴത്തെ കാലാവസ്ഥയിൽ അവിടേക്കുള്ള യാത്ര ആരും കൊതിക്കും. തണുപ്പ് നിറച്ച് സഞ്ചാരികളെ വരവേൽക്കാനായി കാത്തിരിക്കുകയാണ് ഇൗ സുന്ദരി. 

തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ മാത്രം ദൂരമാണ് ഇവിടേയ്ക്ക്. പോകുന്ന വഴിയാകട്ടെ വശ്യസുന്ദരം. ഏതു റൈഡറെയും കൊതിപ്പിക്കുന്നപോലെയാണ് റോഡ്. ഇരുവശവും പൂത്തലഞ്ഞു നിൽക്കുന്ന കാട്ടുമരങ്ങളുടെ കാഴ്ചയാണ് ആരെയും ആകർഷിക്കുന്നത്.

ponmudi

ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങുന്ന മനോഹരമായൊരിടമാണ് പൊൻമുടി. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് ഇൗ സുന്ദരഭൂമി നിലകൊള്ളുന്നത്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും നിറഞ്ഞതാണ്. സഞ്ചാരികളെ ആകർഷിക്കുന്നതും ഇൗ കാലാവസ്ഥ തന്നെയാണ്.

സമുദ്രത്തീരത്തു നിന്നും വെറും 60 കിലോമീറ്റർ താണ്ടിയാൽ ഹൈറേഞ്ചിൽ എത്താവുന്ന ലോകത്തെ തന്നെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ കാഴ്ചകളുടെ ഘോഷയാത്രയാണ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്.ഇൗ യാത്രയിൽ ഗോൾഡൻ വാലി,മീൻമുട്ടി വെള്ളച്ചാട്ടം,പെപ്പാര വന്യജീവി സങ്കേതം എന്നിവയും സന്ദർശിക്കാം.

English Summary: Ponmudi Hills in Thiruvananthapuram

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA