ADVERTISEMENT

അടിമാലി ∙ വിസ്മയക്കാഴ്ച ഒരുക്കി സഞ്ചാരികളുടെ ഇഷ്ട താവളമായി മാറുകയാണ് പെട്ടിമുടിയും കോട്ടപ്പാറയും. അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പെട്ടിമുടി കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഹിൽടോപ്പാണ്. രണ്ടിടങ്ങളിലും കണ്ണെത്താ ദൂരത്തുള്ള കാഴ്ചകളാണ് പ്രധാന ആകർഷകം. ഇതോടൊപ്പം ഉദയാസ്തമനവും"

ഇടുക്കി അണക്കെട്ട് ഉൾപ്പെടെയുള്ള ഒട്ടേറെ കാഴ്ചകൾ കോട്ടപ്പാറയിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നു.പെട്ടിമുടിയിലേക്ക് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവിടേക്കു നിയന്ത്രിത പ്രവേശനം വേണമെന്നും കാഴ്ചകൾ ആസ്വദിക്കുന്നതിനു സൗകര്യം ഒരുക്കാൻ വനം – പഞ്ചായത്ത് അധികൃതർ തയാറാകണമെന്നുമാണ് സഞ്ചാരികളുടെ ആവശ്യം.

വഴി ഇങ്ങനെ: കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ കൂമ്പൻപാറ മുസ്‌ലിം പള്ളിക്കു സമീപത്തു നിന്ന് എട്ടേക്കർ വഴിയാണ് പെട്ടിമുടിയിൽ എത്തുന്നത്. അടിമാലിയിൽ നിന്ന് തലമാലി വഴി 5 കിലോമീറ്റർ ദൂരമാണ് കോട്ടപ്പാറയ്ക്കുള്ളത്. കല്ലാർ– മാങ്കുളം റോഡിൽ കുരിശുപാറയിൽ നിന്നു കോട്ടപ്പാറയിൽ എത്തുന്നതിനുള്ള സൗകര്യം ഉണ്ട്.

English Summary: Pettimudi Hill Top Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com