ADVERTISEMENT

കോടമഞ്ഞിൻ താഴ്‌വരയിൽ എന്ന പാട്ടു പോലെ അതിസുന്ദരിയാണ് വാഗമൺ. പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ എന്നും ആകർഷിക്കുന്ന ഇവിടം ഇപ്പോള്‍ തിരക്കിലാണ്. ക്രിസ്മസും– പുതുവർഷവും ആഘോഷമാക്കുവാനായി നിരവധി സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യത്തിലേയ്ക്ക് എത്തിയത്.

കാലാവസ്ഥയുടെ വ്യതിയാനത്തിൽ വാഗമൺ മേഖലയിൽ വിനോദസ‍‍ഞ്ചാരികൾ മിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനെത്തുടർന്ന് കോലാഹലമേട് ആത്മഹത്യാ മുനമ്പിൽ ഏർപ്പെടുത്തിയിരുന്ന സന്ദർശന വിലക്ക് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു . എന്നാൽ, ബുധനാഴ്ച ഉച്ചതിരി‍ഞ്ഞു ശക്തമായ മിന്നൽ ഉണ്ടായതോടെ മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളിൽ സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. 

വാഗമൺ ഡെസ്റ്റിനേഷൻ കമ്മിറ്റി നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഇവിടങ്ങളിൽ സ‍ഞ്ചാരികൾക്ക് അപകട സാഹചര്യങ്ങളെ സംബന്ധിച്ചു മുന്നറിയിപ്പും നിർദേശങ്ങളും നൽകുന്നുണ്ട്.  മാർഗനിർദേശങ്ങൾ സ‍ഞ്ചാരികൾ പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. ‌ സ‍ഞ്ചാരികളുടെ വൻ തിരക്കാണിവിടെ.

English Summary: Alert warning to tourists in Vagamon area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com