കായലിനോടു ചേർന്ന് 9 കോട്ടേജുകൾ; കുമരകത്ത് സഞ്ചാരികളെ കാത്ത് അടിപൊളി റിസോർട്ട്

kottayam-resort.jpg.image.845.440.jpg.image.845.440
SHARE

വേമ്പനാട്ടു കായലിനോടു ചേർന്നു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടം. കുമരകത്ത് ആധുനിക രീതിയിൽ നവീകരണം പൂർത്തിയായ കെടിഡിസി വാട്ടർ സ്കേപ് പ്രീമിയം റിസോർട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 15 കോടി രൂപ മുതൽ മുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി 2017ൽ അടച്ച 

റിസോർട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഫെബ്രുവരി 6 ന് തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കുമരകം പക്ഷി സങ്കേതത്തോടു ചേർന്നുള്ള സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടി 40 കോട്ടേജുകളാണ് വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. തടികൊണ്ടു നിർമിച്ചിരിക്കുന്ന എല്ലാ കോട്ടേജുകളിലും ബാൽക്കണി സൗകര്യമുണ്ട്.

റിസോർട്ടിലെ മറ്റു സൗകര്യങ്ങൾ

∙ ലേക്ക് ഫ്രണ്ടേജ്– വേമ്പനാട്ടു കായലിനോടു വളരെ ചേർന്നുള്ള 9 കോട്ടേജുകളാണുള്ളത് (സുപ്പീരിയർ ലേക്ക് വ്യൂ). ഇതിനു പുറമേ വേമ്പനാട്ടു കായൽ അടുത്തു കാണാവുന്ന ലേക്ക് വ്യൂ, കനാൽ വ്യൂ, ഗാർഡൻ വ്യൂ എന്നിങ്ങനെയാണ് കോട്ടേജുകളെ തരംതിരിച്ചിരിക്കുന്നത്.

∙ പാർട്ടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 30,000 ചതുരശ്ര അടി വിസ്തീർണമുള്ള പുൽത്തകിടി. ഡെസ്റ്റിനേഷൻ വെഡിങ്, പാർട്ടികൾ എന്നിവ നടത്താൻ ഉപയോഗിക്കാം.

∙ മനോഹരമായ പൂന്തോട്ടം

∙ കോട്ടേജ് ഏരിയയിലെ റോഡുകൾ, കനാലുകൾ, രണ്ടു കോൺഫറൻസ് ഹാളുകൾ എന്നിവ പൂർണമായി നവീകരിച്ചു.

∙ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്– കിണറിലെ വെള്ളം 60,000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിച്ചതിനു ശേഷം പൂർണമായി ശുദ്ധീകരിച്ചാണ് റിസോർട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. കുടിക്കാനും, പാചകത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളം റിവേഴ്സ് ഓസ്മോസിസ് വഴി അണുവിമുക്തമാക്കിയതിനുശേഷം കോട്ടജുകൾ, കിച്ചൻ, റസ്റ്ററന്റ് എന്നിവിടങ്ങളിൽ എത്തിക്കുന്നു.

∙ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്– അടുക്കള ആവശ്യത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ശുദ്ധീകരിച്ചതിനുശേഷം പൂന്തോട്ടം നനയ്ക്കാൻ ഉപയോഗിക്കുന്നു.

ബുക്കിങ് മാർച്ചിൽ തുടങ്ങിയേക്കും

നവീകരണ ജോലികൾ പൂർത്തിയായെങ്കിലും മാർച്ച് മുതലേ സന്ദർശകർക്കായി കോട്ടേജ് തുറന്നു നൽകാൻ ഇടയുള്ളെന്ന് അധികൃതർ പറ‍ഞ്ഞു. ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നത്. ട്രാവൽ ഏജൻസി പ്രതിനിധികൾ ഉൾപ്പെടെയുള്ള ആളുകൾക്കാണ് പരീക്ഷണ അടിസ്ഥാനത്തിൽ മുറികൾ തുറന്നു നൽകുന്നത്. നവീകരണം തുടങ്ങുന്നതിനു മുൻപു പ്രതിദിനം 4000–5000 രൂപ വരെയായിരുന്നു കോട്ടേജുകളുടെ പ്രതിദിന നിരക്ക്. പുതുക്കിയ നിരക്കുകൾ നിശ്ചയിച്ചിട്ടില്ല.

English Summary: Ktdc Waterscapes Kumarakom

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA