ADVERTISEMENT

മലയാളികളുടെ പ്രിയനായിക നവ്യാനായർ അവധിക്കാലയാത്രയിലാണ്. മഞ്ഞുപെയ്യുന്ന മൂന്നാറിന്റെ മനോഹാരിതയിലേക്കാണ് താരം കുടുംബവുമൊത്ത് യാത്ര പോയിരിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നും പകർത്തിയ സുന്ദരമായ ചിത്രങ്ങളും പച്ചപ്പ്‌ നിറഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിലുള്ള ചിത്രവും വീഡിയോയുമൊക്കെ നടി ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

മൂന്നാറിലെ ഡ്രീംകാച്ചര്‍ റിസോര്‍ട്ടില്‍ നിന്നാണ് നവ്യ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. റിസോർട്ടിലെ ട്രീഹൗസിൽ നിന്നുള്ള വിഡിയോയും അടിപൊളിയാണ്. ഇരുപതേക്കറില്‍ തേയില, ഏലം, ഓറഞ്ച് എന്നിവയുടെയെല്ലാം തോട്ടങ്ങള്‍ക്ക് നടുവിലുള്ള ഈ റിസോര്‍ട്ട് മൂന്നാറിലെത്തുന്ന സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ബഷീര്‍ ബഷി, മിനിസ്ക്രീന്‍ താരം സുബി സുരേഷ് തുടങ്ങിയവരെല്ലാം ഈയിടെ ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

മഞ്ഞിൽ പൊതിഞ്ഞ മൂന്നാർ

സഞ്ചാരികള്‍ ഏറെ കൊതിക്കുന്ന മഞ്ഞുകാലമാണ്‌ ഇപ്പോള്‍ മൂന്നാറില്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച താപനില -2°C ല്‍ എത്തി. അപ്രതീക്ഷിതമായി പെയ്ത മഴ കാരണം, ഫെബ്രുവരിയിലാണ് ഇക്കുറി കൊടും തണുപ്പ് തുടങ്ങിയത്. ജനുവരി അവസാനത്തോടെ  തണുപ്പ് കൂടാന്‍ തുടങ്ങിയിരുന്നു. മൂന്നാറിന്‍റെ ടൂറിസം മേഖലയ്ക്ക് ഈ കാലാവസ്ഥാമാറ്റം ഏറെ ഗുണകരമായാണ് വിലയിരുത്തപ്പെടുന്നത്. 

ലോക്ഡൗണിനു ശേഷം, തണുപ്പ് കൂടും മുമ്പ് തന്നെ ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയിരുന്നു. 2020 ഡിസംബർ 31 വരെയുള്ള ലോക്ഡൗണ്‍ കാലയളവില്‍ ഏകദേശം ഒന്നര ലക്ഷം സന്ദര്‍ശകര്‍ ഇടുക്കിയിലേക്ക് എത്തിയതായാണ് കണക്ക്. ടോപ്‌സ്റ്റേഷനിലെ പുൽമേടുകൾ മഞ്ഞു പുതച്ചത് കാണാനായി എത്തുന്നവരുടെ എണ്ണം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്.

 

English Summary: Actress Navya Nair Enjoys Trip to Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com