തൃശൂരിന്റെ കാഴ്ചകളിലൂടെ യാത്ര തിരിക്കാം

cheppara
SHARE

പ്രകൃതി സൗന്ദര്യവും ചരിത്ര ശേഷിപ്പുകളും ചേർന്ന മനോഹര വിനോദസഞ്ചാര ഇടമാണ് ചെപ്പാറ. തൃശൂരിൽ നിന്ന് 16 കിലോമീറ്റർ അകലെ വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിലാണ് സ്ഥലം. പാറകളാൽ ചുറ്റപ്പെട്ട ചെറിയ തടാകം, പാറകളിൽ നിന്നു നോക്കിയാൽ ദൂരക്കാഴ്ച, മുനിയറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇവിടെ നിന്നു നോക്കിയാൽ വടക്കാഞ്ചേരി, തൃശൂർ ടൗൺ വരെ കാണാം. 

മുകളിലേക്കു കയറാനുള്ള കൈപ്പിടി, തണലിടങ്ങളിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, മുനിയറയെ സംരക്ഷിച്ചുള്ള വലയം, വൈദ്യുത വിളക്കുകൾ, ഭിന്ന സൗഹൃദ ശുചിമുറി എന്നിവ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിയുടെ ഭാഗമായി ഈയിടെ ഒരുക്കി. 

വാഴാലിക്കാവ്

മലയാൺമയുടെ നിറക്കാഴ്ചയാണ് വാഴാലിക്കാവ്. തൃശൂരിൽ നിന്ന് ചേലക്കര റൂട്ടിൽ 28 കിലോമീറ്റർ പോയാൽ കിള്ളിമംഗലം ഉദുവടി. ഇവിടെ നിന്ന് ഇടത്തോട്ട് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പൈങ്കുളം അയപ്പൻ എഴുത്തച്ഛൻപടി  സെന്ററിലെത്തും.

vazhalikavu

അവിടെ നിന്ന് രണ്ടര കിലോമീറ്റർ ചീരക്കുഴി കനാൽ റോഡിലൂടെ പോയാൽ വാഴാലിക്കാവിലെത്താം. പച്ചവിരിച്ച നെൽപ്പാടവും കൂത്തുമാടവും ആൽമരവും കേരളീയത തുളുമ്പുന്ന കാഴ്ചയാണ്. ഗ്രാമീണച്ചേലിന് അതിരിട്ട് വേനലിലും നിറഞ്ഞുകിടക്കുന്ന ഭാരതപ്പുഴയുടെ അപൂർവ കാഴ്ച കാണാം. 400 വർഷം പഴക്കമുള്ള കൂത്തുമാടവും പ്രകൃതിഭംഗിയും അഭ്രപാളിയിലേക്കു പകർത്താൻ പ്രേംനസീറിന്റെ കാലം മുതൽ ചലച്ചിത്ര പ്രവർത്തകർ എത്താറുണ്ട്. ഒരു തവണയെങ്കിലും കാണണം മലയാൺമയുടെ ഈ നിറക്കാഴ്ച.

English Summary:Thrissur Tourist Places 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA