ഒട്ടകത്തലമേട്: കുമളിയിലെ ഒളിഞ്ഞു കിടക്കുന്ന മാണിക്യം

ottakathalamedu
Image captured From Youtube
SHARE

മഞ്ഞണിഞ്ഞ കാഴ്ചകളും നനുത്ത മഴയും നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുവാൻ പറ്റുന്ന നിരവധിയിടങ്ങൾ ദൈവത്തിന്റെ  സ്വന്തം നാട്ടിലുണ്ട്. സഞ്ചാരികൾ അധികമെത്താത്ത, പ്രകൃതി ഒളിപ്പിച്ചുവച്ച അത്തരമൊരു മനോഹരയിടത്തേക്കു യാത്ര തിരിക്കാം; ഒട്ടകത്തലമേട്ടിലേക്ക്. 

ഇടുക്കിയുടെ മഴയും മഞ്ഞും സുന്ദരകാഴ്ചകളുമായി, പ്രശസ്തമായ വിനോദസഞ്ചാര സ്ഥലമാണ് കുമളിയെങ്കിലും അവിടുത്തെ മറഞ്ഞു കിടക്കുന്ന മാണിക്യമാണ് ഒട്ടകത്തലമേട്. കുമളി ടൗണില്‍നിന്ന് നാലര കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. സന്ദർശകരെ പ്രധാനമായും ആകർഷിക്കുന്നത് ഇവിടുത്തെ വ്യൂപോയിന്റാണ്. മഞ്ഞും മഴയും വിരുന്നെത്തുന്ന ഇവിടം ആദ്യകാഴ്ചയിൽത്തന്നെ ആരെയും വശീകരിക്കും. 

വ്യൂപോയിന്റിൽനിന്ന് ഇരുനൂറു മീറ്റര്‍ താണ്ടിയാൽ ഒട്ടകത്തലമേട് വാച്ച്ടവറിൽ എത്താം. ദൂരം കുറവാണെങ്കിലും ദുര്‍ഘടമാണ് വഴി. ഓഫ് റോഡ് വാഹനങ്ങളാണ് യാത്രയ്ക്കനുകൂലം. നാലുനിലയുള്ള വാച്ച്ടവറിൽ നിന്നാൽ തേക്കടി തടാകവും കുമളി പട്ടണവുമെല്ലാം വിദൂരക്കാഴ്ചകളായി ആസ്വദിക്കാം. കൂടാതെ ഇവിടുത്തെ ഹെലിപാഡും കാണാം. വാച്ച്ടവറിന് സമീപം ഏറുമാടവും ഒരുക്കിയിട്ടുണ്ട്. പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഒട്ടകത്തലമേട് യാത്ര ഒരു അനുഭവം തന്നെയാണ്. തേക്കടിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ തീർച്ചയായും ഒട്ടകത്തലമേടും സന്ദർശിക്കണം.

English Summary: Ottakathalamedu View Point 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA