തെങ്കാശിയിലും ഗൂഡല്ലൂരും മാത്രമല്ല, സൂര്യകാന്തി പാടം പൂത്ത് ആലപ്പുഴയും

Sunflower_2
Image Courtesy Vin Iris
SHARE

ആലപ്പുഴ എന്നാൽ കടലും കായൽക്കാഴ്ചകളും കുട്ടനാടൻ പാടശേഖരങ്ങളുമാണ്. സ്ഥിരം ആലപ്പുഴ കാഴ്ചകളിൽ നിന്നും മാറി സഞ്ചാരികളെ കാത്തിരിക്കുന്നത് അപൂർവ കാഴ്ചയാണ്. സൂര്യകാന്തിപാടങ്ങളുടെ ശോഭ ആസ്വദിക്കുവാനായി ഇനി അതിർത്തി കടന്ന് യാത്ര പോകേണ്ടതില്ല, ആലപ്പുഴയിലേക്ക് യാത്ര തിരിച്ചാൽ മതി.  

Sunflower_1
Image Courtesy Vin Iris

ആലപ്പുഴ ബൈപാസിലൂടെ ഇപ്പോൾ യാത്ര ചെയ്യുന്നവരെ വരവേൽക്കുന്നത് പച്ച വിരിച്ച നെൽപാടങ്ങൾക്ക് പകരം മഞ്ഞ നിറത്തിലാറാടി നിൽക്കുന്ന സൂര്യകാന്തിപാടമാണ്. മഞ്ഞപ്പരവതാനി വിരിച്ചതുപോലെ പൂത്തു നിൽക്കുന്ന സൂര്യകാന്തിപാടങ്ങൾ മത്സരിച്ചു വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇവിടം തേടിയെത്തുവാനുള്ള സഞ്ചാരികളുടെ പ്രചോദനം.

Sunflower_3
Image Courtesy Vin Iris

ഈ അപൂർവ കാഴ്ച കണ്ടാൽ തെങ്കാശിയിലോ ഗൂഡല്ലൂരിലോ എത്തിയ പ്രതീതിയാണ്. സൂര്യകാന്തികൾ വിളഞ്ഞു പാകമായി നിൽക്കുന്ന അപൂർവ കാഴ്ച. 

പൂത്തുലഞ്ഞു സൂര്യകാന്തി ശോഭ; യുവകര്‍ഷകന്റെ വിജയം

ആലപ്പുഴ മുഹമ്മ- കഞ്ഞിക്കുഴി റോഡില്‍നിന്നു വനസ്വര്‍ഗം കൂറ്റുവേലി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാണാം മഞ്ഞയണിഞ്ഞ ഇൗ പാടം.  ഗുണ്ടല്‍പ്പേട്ടിലെ പൂപാടങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ആലപ്പുഴയിലും പൂകൃഷിയാകാം എന്നു തെളിയിച്ചിരിക്കുകയാണ് എസ്‌ പി സുജിത്ത്‌ എന്ന യുവകര്‍ഷകൻ. സൂര്യകാന്തി പാടം മാത്രമല്ല ഉള്ളിയും വെള്ളരിയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. വിഷുവിനോട് അനുബന്ധിച്ചാണ് കണിവെള്ളരി കൃഷിയും ഇദ്ദേഹം ആരംഭിച്ചത്. 

Sunflower5
Image Courtesy Vin Iris

6000 ഹൈബ്രിഡ് സൂര്യകാന്തി തൈകൾ തമിഴ്നാട്ടിൽനിന്നും എത്തിച്ചാണ് രണ്ടര ഏക്കർ പാടത്ത് നട്ടത്. ചെടികളുടെ ഇടയിലായിട്ടാണ് വെള്ളരി കൃഷിയും. കേരളത്തിൽ വളരെ അപൂർവമായി കാണുന്ന ഒരു കാഴ്ച തന്നെയാണ് ഈ സൂര്യകാന്തിപ്പാടം. സൂര്യകാന്തികൾ വിളഞ്ഞു നിൽക്കുന്നത് കേട്ടറിഞ്ഞ് സമീപനാടുകളിൽ നിന്നും മറ്റും നിരവധി പേർ ഇപ്പോൾ ഇവിടേയ്ക്ക് എത്തുന്നുണ്ട്. സഞ്ചാരികളുടെ തിരക്കിലാണിപ്പോൾ ആലപ്പുഴ. പാടത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് 10 രൂപയുടെ ഒരു പാസ് എടുക്കണം. 

ഫോട്ടോഷൂട്ട്, വിവാഹ ആൽബം ഷൂട്ടിങ് തുടങ്ങിയ ആവശ്യങ്ങൾക്കായിട്ടാണ് മിക്കവരും ഇപ്പോൾ സൂര്യകാന്തി പാടത്തേക്ക് ഒഴുകിയെത്തുന്നത്. കർണാടകയിലും തമിഴ്നാട്ടിലുമുള്ള സൂര്യകാന്തി പാടങ്ങളിലെ കാഴ്ചകളിലേക്ക് പോയിരുന്നവർ ഇപ്പോൾ ആലപ്പുഴയിലേക്കാണ് തിരിക്കുന്നത്. 

English Summary: Sunflower Field in Alappuzha

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA