മറയൂർ– മൂന്നാർ റോഡിൽ വിസ്മയക്കാഴ്ചയായി തേൻമരം

idukki-honey.jpg.image.845.440
SHARE

മറയൂർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. ചന്ദനക്കാടുകള്‍ മാത്രമല്ല നിരവധി കാഴ്ചകൾ ഇൗ സുന്ദരി കാത്തുവച്ചിട്ടുണ്ട്. അവധിയായാല്‍ മിക്കവരും യാത്രയ്ക്കായി ആദ്യം തെരഞ്ഞെടുക്കുന്നതും ഇൗ സ്ഥലങ്ങളാണ്. കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ പോയിവരാവുന്ന ഇടങ്ങളിലൊന്നാണ് മറയൂർ. ഇപ്പോൾ കോവി‍ഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ എണ്ണവും കുറവാണ്. മറയൂരിലെത്തുന്നവരെ ആകർഷിക്കുന്ന കാഴ്ചയാണ് തേൻ കൂട്.

തേനീച്ചകൾ മരത്തിൽ ഒരുക്കിയ തേൻകൂട് സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാകുന്നു. മറയൂർ മൂന്നാർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിന് സമീപം പൂമരത്തിലാണ് അഞ്ചിലധികം തേൻ കൂടുകളുള്ളത്. മറയൂർ മൂന്നാർ യാത്രയ്ക്കിടെ തേയിലത്തോട്ടങ്ങളും റോഡരികിലും കാഴ്ച വിരുന്നൊരുക്കുന്ന വയലറ്റ് നിറത്തിൽ പൂത്തിരിക്കുന്ന ജഗ്രാന്തയും അടുത്തിടെ പൂക്കാനിരിക്കുന്ന സ്പാത്തോടിയ മരങ്ങളും മരത്തിലുള്ള തേൻ കൂടും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത കാഴ്ചയാണ്.

English Summary: Munnar to Marayoor Travel

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA