മൂന്നാറില്‍ വെറും 100 രൂപക്ക് താമസം മാത്രമല്ല, ബസിനു മുകളില്‍ കയറി കാഴ്ചകളും കാണാം!

munnar.jpg.image.845.440
SHARE

സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ മൂന്നാറും മറയൂരും കാന്തല്ലൂരുമെല്ലാം ചുറ്റിക്കാണാന്‍ ഈ വര്‍ഷം തുടക്കത്തിലാണ്‌ മൂന്നാര്‍ ട്രാവല്‍ പാക്കേജ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. അധികം വൈകാതെ തന്നെ ഇത് സഞ്ചാരികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. വലിയ ചെലവില്ലാതെ മൂന്നാര്‍ മുഴുവന്‍ ചുറ്റിക്കാണാനും രാത്രി താമസിക്കാനും കഴിഞ്ഞാല്‍ യാത്രകളെ സ്നേഹിക്കുന്ന ഏതു സഞ്ചാരിക്കാണ് നോ പറയാന്‍ കഴിയുക!

ksrtc-munnar-trip-hit

മൂന്നാര്‍ പാക്കേജ് പ്രകാരം ഒരാള്‍ക്ക് ടിക്കറ്റിനു വെറും 250 രൂപ മാത്രമാണ് ഈടാക്കുന്നത്. മൂന്നാര്‍ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ ഒൻപതു മണിക്ക് പുറപ്പെടുന്ന ബസ് , ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടീ മ്യൂസിയം, ടീ ഫാക്ടറി, മാട്ടുപ്പെട്ടി, ബോട്ടാണിക്കൽ ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിലെല്ലാം ചുറ്റിക്കറങ്ങും. കുണ്ടള ഡാമിൽ ബോട്ടിങ് നടത്താനുള്ള സൗകര്യവും ഇതോടൊപ്പം ഉണ്ട്. ഞായറാഴ്ചകളിലാണ് മറയൂരും കാന്തല്ലൂരും സ്പെഷല്‍ ട്രിപ്പടിക്കാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്. 

ഈ പാക്കേജിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നാല്‍ പോക്കറ്റ് കീറാതെയുള്ള താമസ സൗകര്യമാണ്‌. യാത്രക്കാര്‍ക്ക് വെറും നൂറു രൂപ ചെലവില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ കിടന്നുറങ്ങാം. കൂടാതെ കൂട്ടുകാരോ കുടുംബക്കാരോ ആയി വരുന്നവര്‍ക്ക് 1600 രൂപ നൽകിയാല്‍ ബസ് മുഴുവനും ബുക്ക് ചെയ്യാനും പറ്റും. സ്ലീപ്പര്‍ ബസ് താമസം തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നാര്‍ യാത്ര ടിക്കറ്റിന് 50 രൂപ കിഴിവുമുണ്ട്. 

KSRTC's 'sleeper buses' parked at Munnar depot a big hit

ഇപ്പോഴിതാ ഇരട്ടി മധുരമായി ഈ ഓഫറില്‍ ആവേശകരമായ പുതിയൊരു കാര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ബസുകളില്‍ രാത്രി താമസം തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ ബസിനു മുകളില്‍ കയറാം. കുന്നിന്‍ചെരിവുകളില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ സൂര്യരശ്മികള്‍ പടരുന്നതും കോടമഞ്ഞിറങ്ങുന്നതും കാടുകള്‍ക്ക് മേല്‍ ഇരുള്‍ കമ്പളം വിരിക്കുന്ന കാഴ്ചയുമെല്ലാം ഇവിടെയിരുന്നു ആസ്വദിക്കാം. ഇരുട്ടായാല്‍ നേരെ താഴെയിറങ്ങി ബസിനുള്ളില്‍ കയറി മൂടിപ്പുതച്ച് കിടന്നുറങ്ങാം!

നാഷണല്‍ ഹൈവേക്കരികില്‍ പഴയ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കിടയ്ക്കുള്ളില്‍ നിര്‍ത്തിയിട്ട സ്ലീപ്പര്‍ കോച്ചിന് മുകളിലാണ് ഈ സംവിധാനം ഉള്ളത്. മഴ പെയ്താല്‍ നനയാതിരിക്കാനായി പ്രത്യേക മഴമറയും സ്ഥാപിച്ചിട്ടുണ്ട്. ഒരേസമയം 30 പേര്‍ക്ക് ഇങ്ങനെ ബസിനു മുകളില്‍ ഇരിക്കാനാകും.

കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജുപ്രഭാകര്‍, ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് എന്നിവരാണ് ഈ മനോഹരമായ ആശയത്തിന് പിന്നില്‍. നിലവില്‍ ഏഴുബസുകളിലായി 112 പേര്‍ക്ക് 100 രൂപ നിരക്കില്‍ താമസിക്കാനുള്ള സൗകര്യമാണുള്ളത്.

എങ്ങനെ ബുക്ക് ചെയ്യാം?

ഓണ്‍ലൈനിലൂടെയോ ഫോണ്‍ വഴിയോ മൂന്നാര്‍ ട്രിപ്പ് ബുക്ക് ചെയ്യാനാവില്ല. അതിനായി നേരിട്ട് മൂന്നാര്‍ കെഎസ്ആർടിസി സ്റ്റാന്റില്‍ത്തന്നെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാർ കെഎസ്ആർടിസിയുടെ 04865 230201 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ബുക്കിങ് കുറവാണ്. മതിയായ ബുക്കിങ് ഉണ്ടെങ്കില്‍ മാത്രമേ സർ‍വീസ് നടത്തുകയുള്ളൂ.

English Summary: KSRTC Bus, Munnar Tourism

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA