മലരിക്കലിൽ ഇനി ആമ്പൽവസന്തം

SHARE

കുമരകം ∙  കാഞ്ഞിരം മലരിക്കൽ പ്രദേശം ഇനി പച്ചയിൽ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും. ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത്  ഹെക്ടറുകണക്കിനു സ്ഥലത്ത്  വെള്ളത്തിനു മുകളിൽ  പൊങ്ങിക്കിടക്കുന്ന പച്ച ഇലകൾക്ക്  മുകളിലായി  ഇനി ചുവന്ന ആമ്പലുകൾ  വിരിഞ്ഞു നിൽക്കും. പച്ച ഇലകളായ ആമ്പലുകൾ മൊട്ടിട്ടു തുടങ്ങി. വരു ദിവസങ്ങളിൽ പാടം നിറയെ ആമ്പലുകൾ പൂത്തു നിൽക്കുന്നതു കാണാനുള്ള ആകാംക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ. 2019 ലാണു മലരിക്കലിലെ ആമ്പൽ പൂക്കൾ ശ്രദ്ധനേടുന്നത്.

അതുവരെ പുറം ലോകം അറിയാതിരുന്ന ആമ്പൽ വസന്തത്തെ അന്ന് ഇവിടെ എത്തിയ സഞ്ചാരികളിൽ ചിലർ സാമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചതോടെയാണു ശ്രദ്ധനേടിയത്. പിന്നീടുള്ള ഓരോ ദിവസവും ഒഴുകി എത്തിയത് ആയിരങ്ങളായിരുന്നു.   സന്ദർശകരുടെ എണ്ണം കൂടിയതോടെ വഞ്ചിയുമായി ഇവിടുത്തകാർ രംഗത്തിറങ്ങി. സഞ്ചാരികളായി വരുന്നവരെ വള്ളത്തിൽ കയറ്റി അമ്പലിനിടയിലൂടെ  കൊണ്ടു പോകുമായിരുന്നു. ഇതിലൂടെ നാട്ടുകാർക്കു നല്ലവരുമാനവും ലഭിച്ചിരുന്നു. 

കൃഷി ഇറക്കുന്നതിനു മുൻപു കർഷകർ കളനാശിനി തളിച്ചു നശിപ്പിച്ചു കൊണ്ടിരുന്ന ആമ്പലുളാണു അന്ന് അവർക്ക് വരുമാനമായി മാറിയത്. വിവാഹ ഷൂട്ടിങിനും ഫോട്ടോ ഷൂടിങിനുള്ള പ്രധാന സ്ഥലമായി മാറിയിരുന്നു മലരിക്കൽ.  1800 ഏക്കറുള്ള ഈ പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തായി ഏതാണ്ട് 600 ഏക്കറിലാണു ആമ്പൽ പൂവിടുന്നത്.അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. കഴിഞ്ഞ വർഷവും ആമ്പലുകൾ പൂവിട്ട് പാടം നിറച്ചെങ്കിലും കോവിഡ് പ്രതിസന്ധയിൽ സഞ്ചാരികൾക്ക് ഇത് ആസ്വദിക്കാനായില്ല. ഈ വർഷവും ഇതു തന്നെയായേക്കും സ്ഥിതി.

English Summary: Malarikal Sunset View Point With Lillies

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA