നട്ടുച്ചയ്ക്കും തണുപ്പാണിവിടെ; ഇത് കണ്ണൂരുകാരുടെ 'മൂന്നാർ'

Paithlmala-travel2
SHARE

കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. ജില്ലയിലെ ഏക ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് എത്തിച്ചേരുന്നത്. 

കണ്ണൂരിന്റെ മൂന്നാർ

തണുപ്പും മഞ്ഞും  മൂന്നാറിന് മാത്രം സ്വന്തമല്ല. ഇടുക്കിയിൽ മാത്രമല്ല അങ്ങ് കണ്ണൂരുമുണ്ട് ഒരു അസ്സൽ മൂന്നാർ അതാണ് പൈതൽമല അഥവാ വൈതൽ മല. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലായി പരന്നുകിടക്കുന്ന പൈതൽ മലയുടെ മുകളിൽ നിബിഡവനമാണ്. 

pithalmala-hills

മലയുടെ അടിവാരത്തിൽ ഒരു  താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകൾക്ക് തുടക്കമിടുന്ന പോയിൻറ്. ഇവിടെ നിന്നും നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ അതിമനോഹരമായി കാണാം. ഇവിടെ മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും കുളിർമയേകുന്ന അന്തരീക്ഷവും.

വൈതൽ കൂവന്റെ രാജ്യം

ഐതിഹ്യങ്ങൾ അനുസരിച്ചു 2000 ൽ അധികം വർഷം മുമ്പ് തന്നെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് കരുതുന്ന സ്‌ഥലമാണ് പൈതൽ മല. ആദിവാസി രാജാവായിരുന്ന വൈതൽ കൂവൻ പൈതൽ മല ഭരിച്ചിരുന്നുവെന്നും അങ്ങനെയാണ് പൈതൽ മലയ്ക്ക് വൈതൽ മല എന്ന് കൂടി പേര് ലഭിച്ചത് എന്നുമാണ് ഐതിഹ്യം. ഇന്നും മലമുകളിൽ വൈതൽ കൂവന്റെ എന്ന് കരുതുന്ന കൊട്ടാരത്തിന്റെ അവശിഷ്ടം കാണാം. വെട്ടു കല്ല് കൊണ്ടാണ് അതിന്റെ ഭിത്തി നിർമിച്ചിരിക്കുന്നത്. എങ്ങനെ വെട്ട് കല്ല് മലമുകളിൽ എത്തിച്ചു എന്നുള്ളത് ഇന്നും അറിയാ രഹസ്യമായി തുടരുന്നു.

Paithlmala2

സഞ്ചാരികളെ ഇതിലേ പോരൂ

ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പൈതൽ മലയിലേക്ക് പോകാം. എന്നാൽ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കും. കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. 

ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകളും വളരുന്നുണ്ട്. 500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. ഇതാണ് പഴയ വൈതൽ കൂവൻ മൂപ്പന്റെ കൊട്ടാരത്തിന്റെ അവശിഷ്ടമായി കണക്കാക്കുന്നത്. വൈതൽ മല ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിലാണ് കാണുക.

ഇവിടെയെത്തിയാൽ വെള്ളച്ചാട്ടങ്ങളും കാടും എല്ലാം ഒരുമിച്ചു കാണാൻ സാധിക്കും. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങൾ പൈതൽ മലയിലെ ആകർഷണങ്ങളാണ്. തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് യാത്ര. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം. 

English Summary:Pithalmala one of the Best Place for Trekking ·in Kannur

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA