മഞ്ഞുപുതച്ച താഴ്‌വരയിൽ ടെന്റടിച്ചു താമസിക്കാം

meesapulimala.jpg.image.845.440
SHARE

കാഴ്ചകളുടെ കലവറയായ മൂന്നാറിലേക്കുള്ള യാത്ര പൂർണമാകണമെങ്കിൽ മീശപ്പുലിമലയിലേക്ക് ട്രെക്കിങ് നടത്തണം. മഞ്ഞും പച്ചപ്പുനിറഞ്ഞ കാഴ്ചകളും തേടിയുള്ള യാത്ര ആരെയും ആകർഷിക്കും. ചാർളി സിനിമയിൽ ദുൽഖർ പോയതുപോലെ മീശപ്പുലിമലയിലേക്ക് യാത്ര തിരിച്ചാലോ? 

മീശപ്പുലിമല

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയും റോഡോ വാലി വഴിയുള്ള ഒരു ട്രെക്കിങ് പാതയുമാണിത്. മൂന്നാറിൽ നിന്ന് മാട്ടുപെട്ടി വഴി 24 കിലോമീറ്റർ താണ്ടി എത്തുന്നത് മീശപ്പുലിമലയുടെ ബേസ് ക്യാമ്പിലേക്കാണ്. അവിടെ നിന്ന് റോഡോവാലിയിലേക്കുള്ള യാത്ര ജീപ്പിലാണ്. നാലു കിലോമീറ്റർ ദൂരമുള്ള ആ യാത്രയ്ക്കിടയിൽ പാണ്ഡവ ഗുഹയടക്കം നിരവധി കാഴ്ചകൾ കാണാം. രാത്രിയിലെ നിങ്ങളുടെ താമസം നക്ഷത്ര നിബിഡമായ ആകാശത്തിനു കീഴിൽ ടെന്റടിച്ചാക്കാം.

പൈൻ മരങ്ങൾക്കിടയിലൂടെയാണ് മീശപ്പുലിമലയിൽ നിന്നുള്ള തിരിച്ചിറക്കം. പൈൻ കാടുകൾ തീരുന്നിടത്തു നിന്ന് റോഡോ പൂക്കൾ ചുവപ്പിന്റെ പരവതാനി വിരിച്ചിട്ടുണ്ട്. ഒടുവിൽ ചുവപ്പു ഇതളുകളാൽ അവ യാത്രാമൊഴിയോതും. നേപ്പാളിന്റെ ദേശീയ പുഷ്പമായ റോഡോഡെൻഡ്രോൺ മീശപ്പുലിമലയിൽ ധാരാളമായി വളരുന്നുണ്ട്. മലമുകളിൽ നിന്ന് അടവിയുടെ ധമനികൾ പോലെ അരുവികൾ താഴേയ്ക്ക് പതിക്കുന്നത് വശ്യതയാർന്ന കാഴ്ചയാണ്. മീശപ്പുലിമലയ്ക്ക് മുകളിൽ നിന്ന ബേസ്ക്യമ്പിലേക്ക് 12 കിലോമീറ്ററാണ് ദൂരം. നടവഴിയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള കാഴ്ചകൾ ആ ദൂരം എളുപ്പത്തിൽ താണ്ടാൻ ഏറെ സഹായിക്കും.

Meesapulimala1

ബേസ് ക്യാമ്പ്

6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബേസ് ക്യാമ്പിൽ കേരള വനം വികസന കോർപ്പറേഷൻ സഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ തയാറാക്കിയിരിക്കുന്ന ക്യാമ്പ്‌ഫയറിനു ചുറ്റും ഒരുമിച്ചുകൂടി മീശപ്പുലിമലയുടെ മടിയിൽ ഒരു രാത്രി ചെലവഴിക്കാം.അടുത്ത ദിവസം  മീശപുലിമലയിലേക്കോ റോഡോ വാലിയിലേക്കോ ഒരു സാഹസിക യാത്രയ്ക്ക് പോകാം. ബേസ് ക്യാമ്പിൽ ഒരു രാത്രി താമസിക്കാൻ പരമാവധി 40 പേർക്കുള്ള താമസം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 

സ്കൈ കോട്ടേജ്

കെ‌എഫ്‌ഡി‌സി മൂന്നാറിൽ‌ ഒരുക്കിയിരിക്കുന്ന മറ്റൊരു താമസസ്ഥലമാണ് സ്കൈ കോട്ടേജ്. ഒരു വെള്ളച്ചാട്ടത്തിന് അഭിമുഖമായി മലഞ്ചെരുവിലെ ഏകാന്തമായ ഈ ഹട്ട് ആനമുടി കൊടുമുടികളുടെ ഗംഭിര വ്യൂ ആണ് നൽകുക. നല്ല തെളിഞ്ഞ ആകാശ മാണെങ്കിൽ രാത്രിയിൽ കോട്ടേജിലെ സീലിംഗിലൂടെ  നക്ഷത്രനിബിഡമായ ആകാശത്തിന്റെ കാഴ്ച കാണാം. പിറ്റേന്ന് രാവിലെ മീശപുലിമലയിലേക്ക് യാത്ര തിരിക്കാം. 

റോഡോ മാൻഷൻ

Meesapulimala3

ഏറ്റവും ഉയരത്തിൽ നിന്ന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കാണണമെന്ന് ആഗ്രഹമുള്ളവർക്കുള്ള ഉത്തരമാണ് റോഡോ മാൻഷൻ. റോഡോ വാലിയിലെ ഈ രാത്രി താമസം അത്യന്തം സുരക്ഷാ നിറഞ്ഞത് തന്നെയാണ്. ആന ട്രഞ്ച് പരിരക്ഷയും ക്യാമ്പ് ഫയറുമുണ്ട് ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം രാവിലെ നല്ലൊരു സൂര്യോദയത്തോടെ നിങ്ങൾക്ക് മീശപുലിമലയിലേക്ക് കയറാം.

English Summary: Trek to Meesapulimala and Stay in Rhodo Valley

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA