മഞ്ഞു കടലിനു മുകളിലെ മരവീടും മൺവീടും: മൂന്നാറിൽ കാടിനടുത്ത് താമസിക്കാം

munnar-stay4
SHARE

മൂന്നാറിന്റെ ഹൃദയത്തിലുള്ള ഇടമാണ് ആനമുടിച്ചോല മെത്താപ്പ്. പ്രകൃതിസ്നേഹിയായ സഞ്ചാരികൾക്ക്  കാഴ്ചകള്‍ ആസ്വദിച്ച് താമസിക്കാൻ മികച്ച സൗകര്യവും ഇവിടെയുണ്ട്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നാണ് ഈ സംരക്ഷിത കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 7.5 ചതുരശ്ര കീലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന ഈ സ്ഥലം മന്നവൻ ചോല, ഇടിവര ചോല, പുല്ലരടി ചോല എന്നിവ അടങ്ങുന്നതാ‍ണ്. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ആനമുടിച്ചോലയുടെ മേൽനോട്ട ചുമതല. ഇതിന്റെ അടുത്ത്  സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്

മഞ്ഞുകടലിനു മുകളിലെ മരവീടും മൺവീടും

പ്രകൃതിയുടെ പച്ചപ്പും കുളിരും നുകർന്ന് മരവീട്ടിൽ താമസിക്കണോ? എങ്കിൽ ആനമുടിച്ചോല മെത്താപ്പിലേക്ക് പോകാം. ഇവിടെ രണ്ട് വീടുകളുണ്ട്. ഒന്ന് മരവീടും മറ്റൊന്ന് മൺവീടുമാണ്. ചെക്ക്പോസ്റ്റിൽനിന്ന് വീടിന്റെ താക്കോൽ വാങ്ങിയശേഷം വണ്ടി അവിടെത്തന്നെ പാർക്ക് ചെയ്ത്  വലത്തോട്ട് ഒരു ചെറുകുന്നിലേക്കു നടന്നു  കയറണം. ഒരു കുന്നിന്റെ മുകളിലാണ് വീടുകൾ. പോകുന്ന വഴിയ്ക്കുള്ള  വാച്ച്ടവറിൽകയറിനോക്കിയാൽ താഴേക്കു പരന്നു കിടക്കുന്ന മരമേലാപ്പുകളുടെ പരവതാനി കാണാം. അതാണ് ആനമുടിച്ചോല കാട്.

രാത്രിയിലെ  മഞ്ഞും നനുത്ത കാറ്റും ആസ്വദിച്ചുള്ള താമസം ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. ഇൗ വീടുകളിൽ സൗരോർജ വെളിച്ചവുമുണ്ട്. ഒരു മുറിയും ചേർന്നുള്ള ‌‌ ബാത്ത്റൂം, ‍പിന്നെ ചെറിയൊരു പൂമുഖം ഇത്രയുമാണ് വീടിന്റെ സൗകര്യങ്ങൾ. മെത്താപ്പിലെ താമസമാണു കൂടുതൽ രസകരം. തൊട്ടുമുന്നിൽ താഴ്‌വാരങ്ങളും മലനിരകളുമാണ്. അമൂല്യമായൊരു കാടിന്റെ അരികത്തു താമസിക്കാം. അൽപം സാഹസികത ഇഷ്ടമുള്ളവർക്കും പരിപൂർണ സ്വകാര്യതയോടെപ്രകൃതിയാസ്വദിച്ചു താമസിക്കണമെന്നുള്ളവർക്കും ആനമുടിച്ചോല അവിസ്മരണീയമായ അനുഭവമാകും നൽകുക. 

എങ്ങനെ എത്താം

വഴി– മൂന്നാർ–കുണ്ടള ഡാം– ആനമുടിച്ചോല 

ശ്രദ്ധിക്കാം: കോവിഡ് പടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ മിക്കതും പൊതു ജനങ്ങൾക്കായി തുറന്നു നൽകിട്ടില്ല. കൃത്യമായി അന്വേഷിച്ചതിനു ശേഷം യാത്ര തുടരാം.

English Summary: Anamudi shola Methap Log House Munnar

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA