ADVERTISEMENT

മൂന്നാറിലെ നനുത്ത മണ്‍സൂണ്‍ മഴയോട് കിന്നാരം പറഞ്ഞ് നടി പ്രാചി ടെഹ്‌ലാന്‍. മൂന്നാര്‍ വെക്കേഷനില്‍ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും മലയാളികളുടെ പ്രിയപ്പെട്ട 'മാമാങ്കം' നായിക പങ്കുവച്ചിട്ടുണ്ട്. 

 

'പ്രകൃതിയുടെ മടിത്തട്ടില്‍ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നു' എന്നാണ് പ്രാചി ആദ്യത്തെ ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. മഞ്ഞ ടോപ്പും പീച്ചില്‍ പ്രിന്റുള്ള സ്കര്‍ട്ടുമണിഞ്ഞ്‌ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പ്രാചിയാണ് ഈ ചിത്രത്തില്‍. 

 

വെള്ളത്തിനരികില്‍ മഴകൊണ്ടു നില്‍ക്കുന്ന പ്രാചിയാണ് രണ്ടാമത്തെ ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിനൊപ്പം ഒറ്റക്കുള്ള ഹണിമൂണ്‍ എന്നും താരം കുറിച്ചിട്ടുണ്ട്.കൊച്ചിയില്‍ നിന്നും എടുത്ത മനോഹര ചിത്രങ്ങളും പ്രാചി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

 

 

ഇന്ത്യയില്‍ നിന്നുള്ളവരുടെയും വിദേശികളുടെയും ഒരേപോലെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാര്‍. കേരളത്തിന്‍റെ ടൂറിസം വരുമാനത്തില്‍ വലിയൊരു പങ്കുവഹിക്കുന്ന ഇടം കൂടിയാണിത്. കടുത്ത മഴയും മണ്ണിടിച്ചിലും മൂലം മൂന്നാറിലേക്കുള്ള റോഡുകള്‍ പലതിലും ഇപ്പോള്‍ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. വിവിധ കോളനികളിലെ നിരവധി ആളുകളെ മാറ്റിപ്പാ൪‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 

കോവിഡ് മൂലം സഞ്ചാരികളുടെ വരവ് കുറഞ്ഞത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് വലിയ അടിയാണ് ഏല്‍പ്പിച്ചത്. ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി ആളുകളുടെ ഉപജീവനം ഇതോടെ കഷ്ടത്തിലായി. മഴയും കൊറോണയുമെല്ലാം കഴിഞ്ഞ് ഇനിയെന്നാണ് കാര്യങ്ങള്‍ വീണ്ടും പഴയപടിയാവുക എന്നാലോചിച്ച് ആശങ്കയിലാണ് മൂന്നാര്‍. 

 

അതേസമയം, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നാര്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആറു ദിവസത്തെ കേരള യാത്ര ഓഫര്‍ ഐ ആര്‍ സി ടി സി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ടലും ഭക്ഷണവും യാത്രകളും അടക്കം  23,500 രൂപ മുതലാണ്‌ ഈ പാക്കേജ് തുടങ്ങുന്നത്. കൊച്ചിയില്‍ നിന്ന് തുടങ്ങി മൂന്നാറും തേക്കടിയും താണ്ടി കുമരകത്ത് അവസാനിക്കുന്ന യാത്രയാണിത്. ഇതോടെ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ സഞ്ചാരികള്‍ മണ്‍സൂണ്‍ ആസ്വദിക്കാനായി കേരളത്തിലെത്തും എന്നാണു പ്രതീക്ഷിക്കുന്നത്. 

 

English Summary: Celebrity Travel,  Prachi Tehlan shares Beautiful Pictures from Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com