ADVERTISEMENT

ജോലിയോടൊപ്പം രസകരമായ അനുഭവങ്ങൾ കൂടി പങ്കുവയ്ക്കാനായാൽ അത് നമ്മുടെ ജീവിതത്തിൽ കിട്ടുന്ന നല്ല നിമിഷങ്ങൾ ആയിരിക്കും. നടി അതിഥി രവിയും വീണുകിട്ടുന്ന ഒഴിവ് സമയം ശരിക്കും ആസ്വദിക്കാറുണ്ട്. ഒരു ദിവസത്തെ ഷൂട്ടിനായി പോയത് വണ്‍ ടേ ട്രിപ്പായി താരം അടിച്ചുപൊളിച്ചു. ചെറായിലെ റിസോർട്ടായ മാളിയേക്കൽ ഹെറിറ്റൻസിലെത്തിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മോഡലും അഭിനേത്രിയുമായ അതിഥി. ചെറായിലെ കടൽത്തീരത്ത് സന്തോഷവതിയായി നിൽക്കുന്ന അതിഥിയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

a4
Image From instagram

സ്ഥിരം യാത്രകൾ നടത്താറില്ല, പോകുന്നയിടങ്ങൾ ശരിക്കും ആസ്വദിക്കും– അതിഥി പറയുന്നു. കൊറോണ താണ്ഡവമാടുന്ന ഇൗ സാഹചര്യത്തില്‍ എല്ലാവരെയും പോലെ കഴിഞ്ഞ കുറേ നാളുകളായി ജോലിത്തിരക്കുകൾ ഒന്നുമില്ലാത്ത അവസ്ഥയിലാണല്ലോ, ഇപ്പോൾ ലോക്ഡൗൺ ഇളവുകൾ വന്നതോടെ സിനിമകളുടെയും മറ്റും ഷൂട്ടിങ്ങുകൾ ഭാഗികമായെങ്കിലും പുനരാരംഭിച്ചു. മുമ്പ് എല്ലാം ഷെഡ്യൂൾ ചെയ്ത് അതാത് ദിവസം ചെയ്താൽ മതിയെങ്കിൽ ഇന്ന് അങ്ങനെയല്ല, കുറച്ചു സമയത്തിനുള്ളിൽ കുറച്ചധികം വർക്കുകൾ ചെയ്തു തീർക്കേണ്ട അവസ്ഥയാണ്. ജോലിയുടെ ഭാഗമായുള്ള യാത്രയായിരുന്നു ചെറായിലെ റിസോർട്ടിലേത്. ഒപ്പം അതൊരു വൺടേ ട്രിപ്പ് കൂടിയായി മാറി. 

a6
Image From instagram

കൊറോണ മാറ്റിമറച്ച യാത്ര

കൊറോണ എനിക്ക് മനസ്സിലാക്കി തന്ന ഒരു കാര്യമുണ്ട്. എവിടേയ്ക്കും ഇറങ്ങാൻ പറ്റാത്ത സാഹചര്യം ആയിരുന്നല്ലോ? വീടുനുള്ളിൽ മടുപ്പടിച്ച് ഇരുന്ന സമയങ്ങളിലാണ് യാത്രയുടെ വില മനസ്സിലാകുന്നത്. നമ്മൾ ഒന്നും വേണ്ട എന്ന് വയ്ക്കരുത്. മുമ്പ് അങ്ങനെ എവിടെയും പോയി കാണണമെന്നൊന്നും ആഗ്രഹിക്കാത്ത ഒരാളായിരുന്നു ഞാൻ. എന്നാൽ കൊറോണ നാട്ടിൽ വന്നതിനു ശേഷം സാഹചര്യങ്ങൾ  മാറിയപ്പോൾ ഞാൻ ചിന്തിച്ചു ഇനി ഇങ്ങനെ മാറി നിന്നിട്ട് കാര്യമില്ല. നല്ല സ്ഥലങ്ങൾ എല്ലാം പോയി കാണണം. യാത്രയിലൂടെ കാഴ്ചകൾ ആസ്വദിക്കണം ലോകത്തെ അറിയണം. 

a3
Image From instagram

വളരെ മനോഹരമായ ഒരു റിസോർട്ടാണ് മാളിയേക്കൽ ഹെറിറ്റൻസ്. സാധാരണ റിസോർട്ടുകളിൽ നിന്നും വ്യത്യസ്തമായി കടൽത്തീരത്തിന് അഭിമുഖമായ കാഴ്ചയാണ്. റൂമിൽ നിന്നും കായൽ കാഴ്ചകൾ ആസ്വദിച്ച് റിസോർട്ടിന് പുറത്തേക്കിറങ്ങിയാൽ നേരെ കടൽത്തീരത്തേക്ക് ചെല്ലാം. എന്നെ ആകർഷിച്ച ഏറ്റവും വലിയ കാര്യവും ഇതുതന്നെയായിരുന്നു. മാലദ്വീപിലെ ബീച്ച് റിസോർട്ടുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം കാണുന്ന ഒരു അനുഭവം ഉണ്ടല്ലോ, ഏതാണ്ട് അതുപോലെ തന്നെയാണ് ഇവിടുത്തെ താമസവും നമുക്ക് നൽകുന്നത്. 

a5
Image From instagram

എനിക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു ആ യാത്രയിൽ

ഷൂട്ടിങ്ങിന് മറ്റുമായി പോകുന്നതല്ലാതെ വലിയ യാത്രകൾ ഒന്നും അങ്ങനെ ഞാൻ ചെയ്യാറുമില്ല പോകാറുമില്ല. ഷൂട്ടിങ് കഴിഞ്ഞുള്ള സമയം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനായി തിരിച്ചു.ശരിക്കും ഭയങ്കര രസമുള്ള ഒരു സ്ഥലമാണത്. മുറിയിൽ നിന്നും നേരെ കടലിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞാൽ തന്നെ ഭയങ്കര രസമല്ലേ.

അതിഥിയുടെ വൺഡേ ട്രിപ് ; മാളിയേക്കൽ ഹെറിറ്റൻസ്

ബീച്ച് ഫ്രണ്ട് റിസോർട്ട് അനുഭവം വേണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ചോയ്സാണ് മാളിയേക്കൽ ഹെറിറ്റൻസ്. ചെറായി ബീച്ചിൽ നിന്നും 100 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മാളിയേക്കൽ ഹെറിറ്റൻസിൽ വിവിധതരത്തിലുള്ള കോട്ടേജുകളാണ് ഒരുക്കിയിരിക്കുന്നത്. താമസിക്കുന്ന കോട്ടേജുകൾക്കുള്ളിൽ തന്നെ സ്വിമ്മിങ് പൂളുള്ള തടികൊണ്ടുള്ള സ്യൂട്ട്, എക്സോട്ടിക്ക ലേക്ക് വ്യൂ ജാക്കുസി സ്യൂട്ട്, പനോരമിക് ലേക്ക് വ്യൂ ജാക്കുസി സ്യൂട്ട്  തുടങ്ങിയ  പ്രത്യേകം കോട്ടേജുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

a2
Image From instagram

ബീച്ചിലെ മൾട്ടി -ക്യൂസിൻ റെസ്റ്റോറന്റ്,വേവ് പൂൾ സൗകര്യമുള്ള ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ,സൈക്ലിങ്,കയാക്കിങ്,ഇൻഡോർ ഗെയിമുകളുള്ള ആക്റ്റിവിറ്റി റൂം എന്നിവയും റിസോർട്ട് വാഗ്ദാനം ചെയ്യുന്നു. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ബീച്ചാണ് ചെറായി ബീച്ച്. കൊച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെ, സ്ഥിതി ചെയ്യുന്ന നിരവധി ചെറിയ ദ്വീപുകളിൽ ഒന്നാണ് ഈ ദ്വീപ്. 

English Summary: Celebrity Travel Aditi Ravi,Memorable Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com