പ്രണയത്തിനൊപ്പം; മഞ്ഞണിഞ്ഞ മൂന്നാറിലൂടെ ദുര്‍ഗ കൃഷ്ണയുടെ സ്കൂട്ടര്‍ യാത്ര

durga-krishna
Image From Instagram
SHARE

മൂന്നാറിലെ കുളിരും മഞ്ഞും ഇഴചേര്‍ന്നു നില്‍ക്കുന്ന റോഡിലൂടെ, ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റിക് സ്കൂട്ടര്‍ യാത്രയുടെ മനോഹരമായ വിഡിയോ പങ്കുവച്ച് നടി ദുര്‍ഗ കൃഷ്ണ. കയ്യില്‍ മഞ്ഞപൂവുമായി സ്കൂട്ടറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുന്ന നടിയെ വിഡിയോയിൽ കാണാം. പശ്ചാത്തലത്തില്‍ മഞ്ഞണിഞ്ഞ പശ്ചിമഘട്ടമലനിരകളുടെയും പച്ചപ്പാര്‍ന്ന പ്രകൃതിയുടെയും ദൃശ്യങ്ങള്‍ കാണാം. മൂന്നാറില്‍ നിന്നെടുത്ത മറ്റു ചിത്രങ്ങളും ദുര്‍ഗ കൃഷ്ണ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

സിനിമാ നടി എന്നതിന് പുറമേ അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ദുര്‍ഗ. മലയാളം, തമിഴ് സിനിമാ മേഖലകളിൽ സാന്നിധ്യമറിയിച്ച ദുര്‍ഗ, 2017 ൽ പൃഥ്വിരാജ് നായകനായി അഭിനയിച്ച 'വിമാനം' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി വെള്ളിത്തിരയില്‍ എത്തുന്നത്. തുടർന്ന് 2019 ൽ പുറത്തിറങ്ങിയ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കു, 2020 ൽ പുറത്തിറങ്ങിയ റാം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സുഹൃത്തായ അര്‍ജുന്‍ രവീന്ദ്രനുമായി ഈ വര്‍ഷമായിരുന്നു ദുര്‍ഗയുടെ വിവാഹം. 

മൂന്നാറില്‍ നിന്നുള്ള വിഡിയോ അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. "പ്രണയിനിക്കും പ്രകൃതിക്കുമൊപ്പം ഉള്ള അനുഭവം വളരെ മായികമാണ്" എന്നാണ് അര്‍ജുന്‍ ഈ വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. 

ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സഞ്ചാരികളെക്കൊണ്ട് സജീവമാവുകയാണ് മൂന്നാര്‍. ഇനി തണുപ്പുകാലമായതിനാല്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിച്ച് ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മഞ്ഞുകാലമെന്നാല്‍, കേരളത്തിന്‍റെ കശ്മീര്‍ എന്നു വിളിക്കപ്പെടുന്ന മൂന്നാറിന് ഉത്സവകാലമാണ്. ഇക്കുറി ഉത്തരകേരളത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകളും മൂന്നാറിലേക്ക് സര്‍വീസ് നടത്തുന്നതിനാല്‍ സഞ്ചാരികളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary: Actress Durga Krishna Enjoys Trip to Munnar 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA