റോഡ് ട്രിപ് ആസ്വദിച്ച് പാര്‍വതിയും പ്രയാഗ മാര്‍ട്ടിനും

road-trip
Image From Instagram
SHARE

ഏറെ നാളുകള്‍ക്ക് ശേഷമാണ് നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമത്തിൽ യാത്രാ ചിത്രം പങ്കുവയ്ക്കുന്നത്. നടി പ്രയാഗ മാര്‍ട്ടിന്‍, പാര്‍വതിയുടെ സുഹൃത്തായ സംഗീത എന്നിവരും ഒപ്പമുണ്ട്. എല്ലാവരും ചേര്‍ന്ന് പാട്ടു പാടി പോകുന്ന വിഡിയോയും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരും താരങ്ങളും ചിത്രത്തിന് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. വിധുപ്രതാപ്, ഭാര്യ ദീപ്തി, ബോളിവുഡ് നടി സ്വര ഭാസ്കര്‍ എന്നിവരുടെ കമന്‍റുകള്‍ ഇതിനടിയില്‍ കാണാം. 

മറയൂരില്‍ നിന്നുള്ള യാത്രാ ചിത്രങ്ങള്‍ സംഗീത സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഈ യാത്ര സാധ്യമാക്കിയതിന് പാര്‍വതിക്ക് നന്ദിയും സംഗീത പറയുന്നുണ്ട്. മറയൂരിന്‍റെ മഴവില്ലണിഞ്ഞ മലനിരകളുടെ സുന്ദരമായ ദൃശ്യം ഈ ചിത്രങ്ങളില്‍ കാണാം.

മൂന്നാറിനടുത്ത്, വെറും 40 കിലോമീറ്റര്‍ അകലെയാണ് മറയൂര്‍. കാന്തല്ലൂര്‍, കീഴാന്തൂര്‍, കരയൂര്‍, മറയൂര്‍, കൊട്ടകുടി എന്നീ അഞ്ചു ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ ഉദുമല്‍പ്പേട്ടിലേക്കുള്ള റോഡില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. കോടമഞ്ഞണിയുന്ന മലനിരകളുടെ കാഴ്ചയും തണുപ്പും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ട്രെക്കിങ്ങും വനയാത്രകളുമെല്ലാം നടത്താന്‍ ഇവിടെ ഇഷ്ടം പോലെ റൂട്ടുകള്‍ ഉണ്ട്. കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ അടിപൊളി സ്ഥലമാണ് മറയൂര്‍. 

പ്രകൃതിദത്തമായ ചന്ദനക്കാടുകളും ലോക പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്ന കരിമ്പിന്‍ തോട്ടങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. 150 ഏക്കറോളം കരിമ്പ് തോട്ടങ്ങളും 65,000 ല്‍ അധികം ചന്ദന മരങ്ങളും ഇവിടെയുണ്ട്. വനംവകുപ്പ് നടത്തുന്ന സാന്‍ഡല്‍ വുഡ് ഫാക്ടറിയില്‍ കയറാം. ഓറഞ്ച് തോട്ടങ്ങളും ആപ്പിള്‍ തോട്ടങ്ങളും പാഷന്‍ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുമെല്ലാം കണ്മുന്നില്‍ വസന്തമായി വിരിയുന്നു. 

ആനമുടി മലനിരകളില്‍ നിന്നൊഴുകി വന്ന് മറയൂർ, കാന്തല്ലൂർ ഗ്രാമങ്ങൾക്കിടയിലൂടെ ഒഴുകുന്ന പാമ്പാറും തേയിലത്തോട്ടങ്ങളുമെല്ലാം മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. രണ്ടു സഹസ്രാബ്ദത്തോളം പഴക്കമുള്ള മുനിയറയും ഗുഹാചിത്രങ്ങൾ നിറഞ്ഞ എഴുത്തുപുരയും ആരെയും ആകർഷിക്കും.

മൂന്നാര്‍ കൂടാതെ, ചിന്നാര്‍ വന്യജീവി സങ്കേതം, ആനമുടിച്ചോല ദേശീയോദ്യാനം, ആനമല ടൈഗര്‍ റിസര്‍വ്വ്, ഇരവികുളം ദേശീയോദ്യാനം എന്നിവയും അടുത്തായതിനാല്‍ ഒറ്റയാത്രയില്‍ ആവോളം കാഴ്ചകള്‍ കണ്ടു മടങ്ങാം.

English Summary:  Parvathy Thiruvothu and Prayaga Martin's Shares road trip video

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA