മഴമാറിയതോടെ തണുപ്പിൽ വിറങ്ങലിച്ച് മൂന്നാർ

munnar
Image From Shutterstock
SHARE

മഴമാറിയതോടെ തണുപ്പിൽ വിറങ്ങലിച്ച് മൂന്നാർ. സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മൂന്നാറില്‍ 10 ഡിഗ്രി ആയിരുന്നു താപനില. കൂടാതെ വിനോദസഞ്ചാരികൾ വിരുന്നെത്തുന്ന മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങിൽ ഏഴു ഡിഗ്രിയും, തെന്മല, ഗുണ്ടുമല, ചിറ്റുവര എന്നിവിടങ്ങളിൽ അഞ്ചുമായിരുന്നു ഞായർ പുലർച്ച അനുഭവപ്പെട്ട താപനില. ഇന്നലെ രാവിലെ 8 ഡിഗ്രി ആയിരുന്നു. കുളിരണിഞ്ഞ മൂന്നാറില്‍ സീസൺ ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ തിരക്കും വർദ്ധിക്കും. ക്രിസ്മസ്– പുതുവല്‍സര ദിനത്തോട് അനുബന്ധിച്ച് ഒട്ടുമിക്ക റിസോർട്ടുകളിലും ബൂക്കിങ്ങും തകൃതിയായി നടക്കുന്നു.

തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ മൂന്നാറിലേക്കുള്ള യാത്ര ആരെയും മടുപ്പിക്കില്ല. തേയിലത്തോട്ടങ്ങളും മഞ്ഞിൽ പൊതിഞ്ഞ മലമടക്കുകളും കരിമ്പാറകൂട്ടങ്ങളിലൂടെ തെന്നി തെറിച്ച് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളും ചെറു അരുവികളുമൊക്കെ മനംകുളിർപ്പിക്കുന്ന കാഴ്ചയാണ്. തണുപ്പിന്റെ മേലാങ്കിയണിഞ്ഞ മൂന്നാറിന്റെ കാലാവസ്ഥ ആസ്വദിച്ച് താമസിക്കാൻ കുടുംബമായും സുഹൃത്തുക്കളായും എത്തിച്ചേരാറുണ്ട്.

munnar-trip

മൂന്നാറിന്റെ കാഴ്ചകൾ

ചീയപ്പാറ വെള്ളച്ചാട്ടം,രാജമല, ചിന്നക്കനാൽ,മാട്ടുപ്പെട്ടി ഡാം,കുണ്ടള അണക്കെട്ട്, എക്കോ പോയിന്റ്,ടോപ് സ്റ്റേഷൻ,സ്പൈസസ് ഗാർഡന്‍,ഇരവികുളം നാഷണൽ പാർക്ക്,പോത്തമേട് വ്യൂപോയിന്റ്,  അങ്ങനെ നീളുന്നു കാഴ്ചകൾ.

കെഎസ്ആർടിസി ഉല്ലാസയാത്ര

കോവിഡ് പ്രതിസന്ധിയിൽ നിന്നും മൂന്നാർ ടൂറിസം മേഖലയെ കരകേറ്റാനായി നിരവധി പദ്ധതികൾ തുടക്കം കുറിച്ചിട്ടുണ്ട്. വൻ ഹിറ്റായി മാറിയിരിക്കുകയാണ് കെഎസ്ആർടിസി മൂന്നാർ ട്രിപ്പ്.

ksrtc-munnar-1

മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് കെഎസ്ആർടിസിയുടെ ചെലവു കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിന്റെ ആദ്യ സൂപ്പർ ഫാസ്റ്റ് ബസ് യാത്ര വിജയകരമായിരുന്നു. 1000 രൂപയ്ക്ക് താമസവും സൈറ്റ് സീയിങ്ങും അടക്കമുള്ള പാക്കേജിന്റെ പേരാണ് ‘ഉല്ലാസയാത്ര’. കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാർ പാക്കേജ് പ്രഖ്യാപിച്ചതോടെ തന്നെ പദ്ധതി ബംപർ ഹിറ്റ് ആയിരുന്നു. 

English Summary: Best time to visit Munnar

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA