കായലിന്റെ ഭംഗിയും രുചികരമായ ഭക്ഷണവും; മകന്റെ പിറന്നാൾ ആഘോഷിച്ച് നവ്യ

navya-nair
Image from Instagram
SHARE

കേരളക്കരയുടെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് നവ്യാനായര്‍. 2010ല്‍ വിവാഹം കഴിഞ്ഞു മുംബൈയിലേക്ക് പറന്നെങ്കിലും മിനിസ്ക്രീനിലൂടെയും സമൂഹമാധ്യമത്തിലും സജീവമാണ് നവ്യ. കുടുംബത്തിലെ വിശേഷങ്ങളും യാത്രാച്ചിത്രങ്ങളുമെല്ലാം നവ്യ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍റെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള യാത്രയുടെ വിശേഷങ്ങളാണ് നവ്യ ഏറ്റവും പുതുതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

മകന്‍റെ പിറന്നാള്‍ ആഘോഷിച്ച ആലപ്പുഴയിലെ പുന്നമട റിസോര്‍ട്ടില്‍ നിന്നുള്ള വിഡിയോ ആണ് നവ്യ പങ്കുവച്ചത്‌. ഇവിടുത്തെ ഭക്ഷണത്തിന്‍റെ പറഞ്ഞറിയിക്കാനാവാത്ത രുചി കാരണമാണ് താന്‍ വിഡിയോ ചെയ്യുന്നതെന്ന് നവ്യ പറയുന്നു. ഇത് പാചകം ചെയ്ത ഷെഫായ ധന്യനെയും നവ്യ പരിചയപ്പെടുത്തുന്നു.

സാധാരണയായി ഇങ്ങനത്തെ വിഡിയോ ഒന്നും ചെയ്യുന്ന ആളല്ലാതിരുന്നിട്ടു കൂടി ഈ രുചിയെക്കുറിച്ച് സംസാരിക്കാതിരിക്കാനായില്ല, അതാണ്‌ വിഡിയോ ചെയ്യുന്നത്. ധന്യന്‍റെ ഫുഡ് അസ്സല്‍ ഫുഡ് ആണ്. എല്ലാ ഫുഡിനും ഓതന്‍റിക് ടേസ്റ്റ് ആണ്. ഞാന്‍ ഫുഡ് വളരെ ഇഷ്ടപ്പെടുന്ന ആളാണ്‌... എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു. നവ്യക്ക് നൂറുനാവ്. ഭക്ഷണമേശയില്‍ നിറയെ കൊതിയൂറുന്ന പല വിഭവങ്ങള്‍ നിരത്തി വച്ചിരിക്കുന്നതിനു മുന്നില്‍ ഇരുന്നാണ് ഈ വിഡിയോ എടുത്തിട്ടുള്ളത്.

വേമ്പനാട് കായലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുന്നമട ആഡംബര റിസോർട്ട് ആലപ്പുഴ ടൗണിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ്. റൊമാന്റിക് യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് റിസോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. കായല്‍ക്കാഴ്ചകള്‍ക്കും ആരെയും കൊതിപ്പിക്കുന്ന ഭക്ഷണത്തിനും പുറമേ, ആയുർവേദ, വെൽനസ് തെറാപ്പികൾ, ഹൗസ്ബോട്ട് ക്രൂസ്, സൈക്കിൾ സവാരി, വിശാലമായ പൂന്തോട്ടം, നീന്തൽക്കുളം, പരമ്പരാഗത കേരള വാസ്തുവിദ്യ അനുസരിച്ച് നിര്‍മിച്ച വിശാലമായ ലക്ഷ്വറി വില്ലകൾ എന്നിങ്ങനെ നിരവധി അനുഭവങ്ങളുണ്ട് ഇവിടെ. കൂടാതെ, കയാക്കിങ്, ബാസ്ക്കറ്റ്ബോള്‍, സ്വിമിങ്പൂള്‍, മിനി ഗോള്‍ഫ്, വോളിബോള്‍, റോവിങ് ബോട്ട്, സൈക്ലിങ്, ഫ്രിസ്ബീ തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള സൗകര്യവുമുണ്ട്.

English Summary: Navya Nair Shares Beautiful Pictures from Punnamada Resort

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA