600 രൂപ; നെയ്യാർ ഡാം, ലുലുമാൾ, കോവളം ഉല്ലാസയാത്ര ഒരുക്കി കെഎസ്ആർടിസി

kovalam
SHARE

ആനവണ്ടി യാത്ര വൻവിജയമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവീസും കൂടി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസി കൊട്ടാരക്കര യൂണിറ്റിൽ നിന്നു കാപ്പുകാട്, നെയ്യാർ ഡാം, ലുലുമാൾ, കോവളം ഉല്ലാസയാത്രയ്ക്ക് തുടക്കമകുന്നു. മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചെലവിൽ സമ്മാനിക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

tvm-lulu-mall

ജനുവരി 16ന് യാത്ര ആരംഭിക്കും. രാവിലെ 5:30 ന് പുറപ്പെട്ട് രാത്രി 8.30 മടങ്ങി എത്തുന്ന രീതിയിലാണ് യാത്ര. രാവിലെ 7:30 മണിയ്ക്ക് ആദ്യ ഡെസ്റ്റിനേഷനായ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം സന്ദർശിക്കും. അവിടെ ബോട്ടിങ് സവാരി ഒരുക്കിയിട്ടുണ്ട്. ശേഷം നെയ്യാർ ഡാമും മാൻ പാർക്കിലും ചീങ്കണ്ണി പാർക്കിലും സന്ദർശനമുണ്ട്. തിരുവനന്തപുരം ലുലു മാളിലും, വൈകുന്നേരം കോവളം ബീച്ചിലും സന്ദർശനം നടത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 50 പേർക്ക് യാത്രയിൽ പങ്കെടുക്കാം. ഭക്ഷണവും, ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസും ഒഴികെ ഒരാൾക്ക് 600 രൂപയാണ് നിരക്ക്. 

Neyyar Lion Safari Park

കൊട്ടാരക്കര ഡിപ്പോയിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ജനുവരി എട്ടിനായിരുന്നു. ആ യാത്ര വൻവിജയമായിരുന്നു. ആദ്യ യാത്രയിൽ തന്നെ അൻപതിലധികം ആളുകള്‍ ബുക്ക് ചെയ്തതേടെയാണ് ജനുവരി 16 ന് അടുത്ത യാത്ര സംഘടിപ്പിച്ചത്. ഇതിന്റെ ബുക്കിങ് പൂർത്തിയായാൽ  അടുത്ത യാത്ര ജനുവരി 30ന് നടത്താനാണ് തീരുമാനം.

സീറ്റുകൾ ബുക്കു ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഇൗ നമ്പരുകളിൽ വിളിക്കാം. 9495872381,9446787046

English Summary: Kottarakkara Ksrtc Announces kovalam Budget Tourism Trip

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS