ആനവണ്ടിയിൽ ഉല്ലാസയാത്ര, പോകും മുൻപ് അറിയാം ഈ കാര്യങ്ങൾ

ksrtc-travel1
SHARE

ആനവണ്ടിയെന്നു മലയാളികൾ ചെല്ലപ്പേരിട്ടു വിളിക്കുന്ന കെഎസ്ആർടിസി വിനോദസഞ്ചാരികൾക്കായി തുടങ്ങിയ പകൽസഞ്ചാരമാണ് ഉല്ലാസയാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു നടത്തുന്ന ഏകദിന യാത്രയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. യാത്രാക്കൂലി മാത്രം ഇടാക്കി നടത്തുന്ന ഉല്ലാസയാത്രകളും ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് യാത്രകളുമുണ്ട്. നാടിന്റെ സ്പന്ദനം ആസ്വദിച്ചുകൊണ്ടുള്ള യാത്രയുടെ കൂടുതൽ വിവരങ്ങൾ ഇതാ...

മലപ്പുറത്തു നിന്ന് മലക്കപ്പാറയിലേക്ക്

സഞ്ചാരികൾ ‘മാലാഖപ്പാറ’യെന്നു വിശേഷിപ്പിക്കുന്ന മലക്കപ്പാറയിലേക്കു മലപ്പുറത്തു നിന്ന് കെഎസ്ആർടിസി ഉല്ലാസയാത്ര നടത്തുന്നുണ്ട്. അതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എേസ്റ്ററ്റ് എന്നിവിടങ്ങൾ സന്ദർശിക്കാം. മലപ്പുറത്തു നിന്നു മലക്കപ്പാറയിലെത്തി മടങ്ങി വരുന്നതിന് ഒരാൾക്ക് ബസ് ടിക്കറ്റ് 600 രൂപ. പുലർച്ചെ 3.30ന് മലപ്പുറത്തു നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാത്രി 12.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950.

വാഗമൺ വഴി പരുന്തുംപാറ

പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമൺ – പരുന്തുംപാറ ഉല്ലാസയാത്രയുണ്ട്. ഈരാറ്റുപേട്ട, അരുവിത്തറപള്ളി, വാഗമൺ വ്യൂപോയിന്റ്, കുരിശുമല, ഷൂട്ടിങ് പോയിന്റ്, മൊട്ടക്കുന്ന്, സുയിസൈഡ്പോയിന്റ്, തേയില പ്ലാന്റേഷൻ, കുട്ടിക്കാനം, പൈൻഫോറസ്റ്റ്, പരുന്തുംപാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവയാണ് ഈ യാത്രയിൽ ആസ്വദിക്കാനുള്ള കാഴ്ചകൾ. ടിക്കറ്റ് നിരക്ക്: 350 രൂപ. രാവിലെ 8.00 ന് പൊൻകുന്നത്തു നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 7.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾ: 04828 28221333, 9447710007.

പോകാം കുമ്പളങ്ങിയിലേക്ക്

കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും രുചിപ്പെരുമ തൊട്ടറിയാനും ചങ്ങനാശേരിയിൽ നിന്നു കുമ്പളങ്ങിയിലേക്ക് ഉല്ലാസയാത്ര നടത്താം. കുമരകം പക്ഷിസങ്കേതം, തണ്ണീർമുക്കംബണ്ട്, അർത്തുങ്കൽ ബസലിക്ക, കുമ്പളങ്ങി – ചെല്ലാനം ബീച്ച്, അന്ധകാരനഴി ബീച്ച്, ഓമനപ്പുഴബീച്ച്, മങ്കൊമ്പ്, ചമ്പക്കുളം എന്നിവിടങ്ങളാണ് യാത്രയിലെ കാഴ്ചകൾ. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമത്തിന്റെ കാഴ്ചകളിലൂടെ കറങ്ങാൻ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 400 രൂപ. രാവിലെ 7.30ന് ചങ്ങനാശേരിയിൽ നിന്നു പുറപ്പെടുന്ന ബസ് രാത്രി 9.00ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്ക്:9400861738.

നെല്ലിയാമ്പതി യാത്ര, ഭക്ഷണം ഉൾപ്പെടെ

മലമുഴക്കി വേഴാമ്പലിന്റെ വാസസ്ഥലമെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഉല്ലാസയാത്ര പുറപ്പെടുന്നത്. പോത്തുണ്ടി ഡാം, വരയാടുമല, സൈറ്റ് സീയിങ്, സീതാർകുണ്ട്് വ്യൂപോയിന്റ്, ഓറഞ്ച്ഫാം, കേശവൻപാറ വ്യൂപോയിന്റ് എന്നിവിടങ്ങൾ സന്ദർശിക്കാം. രാവിലെ 7.00ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന രാത്രി 7.00ന് തിരിച്ചെത്തും. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 600 രൂപ (പ്രഭാതഭക്ഷണം, ഉച്ചയൂണ്, ചായ എന്നിവ ഉൾപ്പെടെ). കൂടുതൽ വിവരങ്ങൾ: 9495450394.

പൂർണരൂപം വായിക്കാം

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA