യങ്ങ്, വൈല്‍ഡ് ആന്‍ഡ്‌ ഫ്രീ... വര്‍ക്കലയില്‍ കിടിലന്‍ സ്റ്റൈലില്‍ പ്രയാഗ മാര്‍ട്ടിന്‍

Prayaga
Image From Instagram
SHARE

വര്‍ക്കലയില്‍ നിന്നും അവധിക്കാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. അനിമല്‍ പ്രിന്റുള്ള ഷര്‍ട്ടും ജീന്‍സും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ്‌ സ്റ്റൈലില്‍ ഇരിക്കുന്ന പ്രയാഗയെ ചിത്രത്തില്‍ കാണാം. വര്‍ക്കലയിലെ പ്രൈവസീ ബീച്ച് വില്ലയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

തിരുവനന്തപുരത്തെ വർക്കലയിലെ മനോഹരമായ ബീച്ചിലാണ് പ്രൈവസീ ബീച്ച് വില്ല. കടല്‍ത്തീരത്തിനു വളരെ അടുത്താണെങ്കിലും അധികം തിരക്കുകളും ബഹളങ്ങളും ഇല്ലാത്ത പ്രദേശമാണ് ഇവിടം. അടുത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം എന്നതാണ് പ്രധാന ആകർഷണം. 

182721585

സ്വകാര്യത എന്നര്‍ത്ഥം വരുന്ന പ്രൈവസി, കടലിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് വാക്കായ സീ എന്നിവ ചേര്‍ന്നാണ് പ്രൈവസീ എന്ന പേര് നൽകിയിരിക്കുന്നത്. പേരുപോലെത്തന്നെ താമസക്കാര്‍ക്ക് എല്ലാ വിധ സ്വകാര്യതകളും ഇവിടെയുണ്ട്. ഒരു വില്ലയില്‍ നാലുപേര്‍ക്ക് താമസിക്കാം.

ശാന്തവും സുന്ദരവും

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. വൈകുന്നേരങ്ങളിലാണ് വര്‍ക്കലയുടെ വൈബ് എങ്കിലും രാവിലെ മുതല്‍ തന്നെ ഇവിടെ തിരക്കാണ്. രുചികളില്‍ വ്യത്യസ്തതയുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന കഫേകളും കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകളും അങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട് ഇവിടെ. 

കേരളത്തിന് ക്ലിഫ് ബീച്ച്  വര്‍ക്കലയാണ്. കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണിവിടം. വെള്ളമണൽ വിരിച്ച  കടലോരവും നീണ്ട ചെങ്കൽ കുന്നുകളുമെല്ലാം ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. സഞ്ചാരികൾക്കു നടക്കാനുള്ള നീണ്ട നടപ്പാതയിലൂടെ കടൽകാറ്റേറ്റു ഏറെ ദൂരം നടക്കാവുന്നതാണ്. കുന്നിനുമുകളിൽ നിന്നും പുലരികളിൽ ഉദയസൂര്യന്റെയും സന്ധ്യകളിൽ അസ്തമയസൂര്യന്റെയും മനോഹരദൃശ്യങ്ങൾക്കു സാക്ഷിയാകാം. യോഗയും ആയുർവേദ ചികിത്സയും ഒപ്പം മികച്ച വിശ്രമസൗകര്യങ്ങളുമെല്ലാം ബീച്ചിനോട് ചേർന്ന് അവിടെയെത്തുന്ന യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. വര്‍ക്കലയിലെ വ്യത്യസ്തത അനുഭവിച്ചും തന്നെ അറിയണം.

English Summary: Prayaga Martin Shares Beautiful Pictures from Varkala

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA