ആഡംബര കപ്പൽ യാത്രയുമായി ആനവണ്ടി; കുറഞ്ഞ ചെലവിൽ കാഴ്ചകൾ ആസ്വദിക്കാം

Nefertiti-Luxury-Cruise-trip
SHARE

ആനവണ്ടിയുടെ ഉല്ലാസയാത്ര ഹിറ്റായതോടെ കേരളത്തിലെ വിവിധ ജില്ലയിലെ ഡിപ്പോകളിൽ നിന്നുള്ള യാത്രകളും വൻവിജയമായിരുന്നു. കുറഞ്ഞ ചെലവിൽ സുരക്ഷിതമായ യാത്ര അതാണ് കെഎസ് ആർടി സി ഒരുക്കുന്നത്. അവധിക്കാലമായതോടെ ആനവണ്ടി യാത്രയ്ക്കായി സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിരുന്നു. ഇപ്പോഴിതാ കുറഞ്ഞ ചെലവിൽ ആ‍ംബരക്കപ്പലിൽ യാത്ര നടത്താനുള്ള അവസരമാണ് കോട്ടയം കെഎസ് ആർടി സി ഒരുക്കിയിരിക്കുന്നത്. 

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ചേര്‍ന്ന്, കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് നെഫർറ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ഒരുക്കുന്നത്. അറബിക്കടലിലൂടെ അഞ്ചു മണിക്കൂര്‍  യാത്ര ചെയ്യാം. മേയ് 27ന്  ഉച്ചയ്ക്ക് പന്ത്രണ്ടിന് കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് യാത്ര തുടങ്ങും. നാലുമണിയ്ക്കാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്. സായാഹ്ന കാഴ്ച ആസ്വദിച്ചുള്ള കപ്പൽ യാത്രയാണ്. രാത്രി 9 മണിയോടുകൂടി തിരികെ എത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. 

Nefertiti-Luxury-Cruise-trip1

രസകരമായ ഗെയിമുകള്‍, ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും കപ്പലിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാം ഇൗ കപ്പൽ യാത്ര. 11 വയസ്സും അതിനു മുകളിലും ഉള്ളവർക്ക് 2949 രൂപയും 5-10 വയസ്സുള്ളവർക്ക് 1249 രൂപയുമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്ന ക്രൂസ് യാത്രക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495876723, 8547832580 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. 

English Summary: Ksrtc Introducing Nefertiti Luxury Cruise Package

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA